×

ഇന്ധനവില വര്‍ധനവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്: രാജ്‌നാഥ് സിംഗ്

മധ്യപ്രദേശ്: ഇന്ധനവില വര്‍ധനവ് പരിഹരിക്കുന്നതിനായാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ജനങ്ങള്‍ ഒരു വിധത്തിലും കഷ്ടപ്പെടേണ്ടതില്ല, പെട്രോള്‍- ഡീസല്‍ വില വര്‍ധനവ് എന്ന പ്രശ്‌നം പരിഹരിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചതാണ് ഇന്ധനവില കൂടാന്‍ കാരണമെന്നും അതിന്റെ ഫലമായാണ് ആഗോള മാര്‍ക്കറ്റില്‍ എണ്ണ വില വര്‍ധിച്ചതെന്നും രാജ്‌നാഥ് സിങ് അഭിപ്രായപ്പെട്ടു. മാത്രമല്ല, എണ്ണ വില വര്‍ധനവ് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top