×

‘ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല, മിസോറാമില്‍ പോയി വിശ്രമിച്ചോ …’; കുമ്മനത്തെ ട്രോളി മന്ത്രി എംഎം മണി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറാക്കിയതാണ് ഇപ്പോള്‍ മലയാളക്കരയിലെ ചൂടുള്ള ചര്‍ച്ച. പല രാഷ്ട്രീയ നേതാക്കളും കുമ്മനത്തിന് ആശംസയും പതിവു പോലെ വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായി നിന്ന് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. മിസോറാം ഗവര്‍ണറായി സ്ഥാനം ലഭിച്ച കുമ്മനം രാജശേഖരനെ ട്രോളുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ മൂടുമ്പോള്‍ ആ വഴി തന്നെയാണ് മണിയാശാനും സ്വീകരിച്ചത്.

ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല, മിസോറാമില്‍ പോയി വിശ്രമിച്ചോ മക്കളെ… എന്നാണ് മണി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് മറ്റ് ട്രോളുകള്‍ക്കും മേലെയാണ് പാഞ്ഞത്. കുറിപ്പ് വൈറലായതോടെ പോസ്റ്റില്‍ കമന്റകളും വന്നു കൂടി. ഒരു വിരുതന്റെ കമന്റ് ആശാനേ നമുക്ക് ഒരു ട്രോള്‍ പേജ് തുടങ്ങാം.. ആശാന്‍ അഡ്മിന്‍.. ഞാന്‍ ശിഷ്യന്‍.. എന്നായിരുന്നു. ആ കമന്റിന് തന്റെ തനതായ ഭാഷയില്‍ ഒന്ന് പോയെടാ ഉവ്വേ എന്ന് മണി മറുപടി നല്‍കുകയും ചെയ്തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top