×

കേരളത്തിന് നാണക്കേടായി കെവിന്റെ ദുരഭിമാനക്കൊല; പെണ്‍കുട്ടി കരഞ്ഞു പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല

കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടികൊണ്ട് പോയ കോട്ടയം സ്വദേശി കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് സംഘാംഗങ്ങളിലൊരാളെന്നു സംശയിക്കുന്ന നിഷാനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

ശനിയാഴ്ചയാണ് കെവിനെയും സുഹൃത്ത് അനീഷ് സെബാസ്റ്റിയനെയും ഒരു സംഘം ആളുകള്‍ തട്ടികൊണ്ട് പോയത്. ഏറ്റുമാനൂര്‍ രജിസ്ട്രാര്‍ ഓഫീല്‍ വെച്ച് കെവിന്റെയും തെന്മല സ്വദേശി നീനുവിന്റെയും വിവാഹം കഴിഞ്ഞിരുന്നു. തന്റെ സഹോദരനാണ് കെവിനെ തട്ടികൊണ്ട് പോയതെന്ന് കാണിച്ച് ഭാര്യ നീനു പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, സംഭവത്തില്‍ ശക്തമായ നടപടി എടുക്കുന്നതില്‍ പൊലീസിന് വീഴ്ചപ്പറ്റിയെന്ന് ആരോപണമുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top