×

കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബചിത്രം തരംഗമാകുന്നു

ഒരു വിവാഹചടങ്ങില്‍ ഇവര്‍ പങ്കെടുക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്.വരനും വധുവിനുമൊപ്പം സാരിയണിഞ്ഞ് അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയെയും നിറപുഞ്ചിരിയുമായി അരികില
നില്‍ക്കുന്ന കാവ്യയെയും ദിലീപിനെയും ഫോട്ടോയില്‍ കാണാം.നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദിലീപ് സകുടുംബം ഒരു ചടങ്ങിനെത്തിയത്. അതുതന്നെയാണ് ചിത്രം വൈറലാകാന്‍ കാരണവും. അടുത്തിടെ നടന്ന നിരവധി
പൊതുചടങ്ങുകളില്‍ ദിലീപ് സജീവമായി തന്റെ സാന്നിധ്യം അറിയിച്ചിരുന്നുവെങ്കിലും കാവ്യ മാധവനെയും മീനാക്ഷിയേും കാണാറുണ്ടായിരുന്നില്ല. മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷനേരം കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ എത്തി.
നിരവധി പേരാണ് ഫോട്ടോ ഷെയര്‍ ചെയ്യുന്നത്.വിവാഹ ശേഷം കാവ്യ മാധവനെ സിനിമയില്‍ മാത്രമല്ല പൊതുപരിപാടികളിലും കാണാനില്ലെന്ന വിഷമം ആരാധകര്‍ക്കുണ്ടായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top