×

ജെസിഐ മിഡ്‌കോണ്‍ മെയ്‌ 27 ന്‌ ; മാധ്യമ അവാര്‍ഡ്‌ വിനോദ്‌ കണ്ണോളിക്ക്‌

തൊടുപുഴ : ജെസിഐ സോണ്‍ മിഡ്‌ ഇയര്‍ കോണ്‍ഫ്രന്‌സായ മിഡ്‌ കോണ്‍ മാമാങ്കം തൊടുപുഴ ഉത്രം റീജന്‍സിയില്‍ 27 ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ നടക്കും. മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യും. പി ജെ ജോസഫ്‌ എംഎല്‍എ അധ്യക്ഷത വഹിക്കും.
മുന്‍ സന്തോഷ്‌ ട്രോഫി താരവും ബ്ലഡ്‌ ഡോണേറേറ്ററുമായ പി എ സലിംകുട്ടിക്ക്‌ ജെസിഐ സ്‌പോര്‍ട്ട്‌സ്‌ മോട്ടിവേറ്റര്‍ അവാര്‍ഡും കുമാര്‍ ആന്‍ഡ്‌ കുമാര്‍ ദി ആര്‍ക്കിടെക്കിന്റെ മാനേജിംഗ്‌ ഡയറക്‌ടര്‍ അനുപ്‌ കുമാറിന്‌ ജെസിഐ യൂത്ത്‌ ഇന്നവേഷന്‍ അവാര്‍ഡും കരിയര്‍ ഗൈഡന്‍സ്‌ ഡയറക്‌ടര്‍ ടി എ ജോണിന്‌ എജ്യുക്കേഷന്‍ എക്‌സ്‌ലന്‍സ്‌ അവാര്‍ഡും മംഗളം ബ്യൂറോ ചീഫ്‌ വിനോദ്‌ കണ്ണോളിക്ക്‌ മീഡിയ എക്‌സലന്‍സ്‌ അവാര്‍ഡും മാര്‍വല്‍ മാട്രസ്‌ ഉടമ റെജി വര്‍ഗീസിന്‌ ജെസിഐ ബിസിനസ്‌ എക്‌സലന്‍സ്‌ അവാര്‍ഡും ബ്രൂലന്റ്‌ പവര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എം ഡി അനീഷ്‌ ജേക്കബ്ബിന്‌ യംഗ്‌ എന്റര്‍പ്രേണര്‍ അവാര്‍ഡും പ്രിന്‍സ്‌ കേറ്ററിംഗ്‌ ഉടമ സാജു വര്‍ഗീസിന്‌ ജെസിഐ യൂത്ത്‌ ഇന്നവേറ്റീവ്‌ അവാര്‍ഡും നല്‍കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ശ്രീജിത്ത്‌ ശ്രീധര്‍, ഗ്രാന്റ്‌ പ്രസിഡന്റ്‌ അഗസ്റ്റ്യന്‍ ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top