×

പൊലീസ് തലപ്പത്തുള്ളത് പാലമരം; അതില്‍ നിന്ന് മാമ്ബഴം പ്രതീക്ഷിക്കരുത്; പരിഹസിച്ച്‌ ജേക്കബ് തോമസ്

തിരുവനന്തപുരം: കോട്ടയത്തെ കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്കെതിരെ ആരോപണവുമായി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ്.

പൊലീസ് തലപ്പത്തുള്ളത് പാലമരമാണെന്നും അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം പരഹാസ്യരൂപേണ പറഞ്ഞു. പാലമരം നട്ടുവളര്‍ത്തിയിട്ട് അതില്‍നിന്ന് മാമ്ബഴം പ്രതീക്ഷിക്കുന്നത് ശരിയല്ല. കൂടുതല്‍ പാലമരങ്ങള്‍ നട്ടുവളര്‍ത്തേണ്ടതുണ്ടോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളെക്കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. ചിലര്‍ക്ക് ആനപ്പുറത്തിരിക്കുമ്ബോള്‍ നിലത്തുള്ളത് കാണാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡി.ജി.പി ജേക്കബ് തോമസ് നേരത്തെയും പലതവണ സര്‍ക്കാരിനെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ പേരില്‍ സര്‍വീസില്‍ സസ്‌പെന്‍ഷനില്‍ കഴിയുകയാണ് അദ്ദേഹം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top