×

മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകള്‍ നടപ്പിലാക്കിയാല്‍ സര്‍ക്കാരിന്റെ യശസ്‌ ഉയരും : ജസ്റ്റിസ്‌. പി. മോഹന്‍ദാസ്‌

പരാതികള്‍ വാട്ട്‌സ്‌ ആപ്പില്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍

തൊടുപുഴ: മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവുകള്‍ നടപ്പിലാക്കിയാല്‍ സര്‍ക്കാരിന്റെ യശസ്‌ ഉയരുമെന്ന്‌ കമ്മീഷന്‍ ആക്‌ടിംഗ്‌ ചെയര്‍മാന്‍ ജസ്റ്റിസ്‌. പി. മോഹന്‍ദാസ്‌. സര്‍ക്കാരുമായി നേരിട്ട്‌ യാതൊരു ഏറ്റുമുട്ടലുകളും കമ്മീഷന്‍ അംഗങ്ങള്‍ നടത്താറില്ല. സര്‍ക്കാരിന്റെ ഒരു ഭാഗമായി നിന്നുകൊണ്ടാണ്‌ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു പോകുന്ന ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കുന്നതിന്‌ വേണ്ട നടപടികള്‍ സ്വീകരിക്കുകയാണ്‌ കമ്മീഷന്‍ അനുവര്‍ത്തിക്കുന്നത്‌.
ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശവും പൊതുജനങ്ങളും എന്ന വിഷയത്തെപ്പറ്റി സെമിനാറും തൊടുപുഴ ബ്ലോക്കിനു കീഴിലുള്ള മുഴുവന്‍ അംഗന്‍വാടികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ പുസ്‌ത വിതരണവും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു മോഹന്‍ദാസ്‌.
ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ ഏത്‌ പരാതിയും കമ്മീഷന്റെ ശ്രദ്ധയിലെത്തിക്കുവാന്‍ തന്റെ വാട്ട്‌സ്‌ ആപ്പ്‌ നമ്പരായ 9447387151 -ലേക്ക്‌ അയച്ച്‌ നല്‍കിയാല്‍ മതിയാകുമെന്നുള്ള പ്രഖ്യാപനം നൂറ്‌ കണക്കിന്‌ വരുന്ന അംഗന്‍വാടി അധ്യാപകമാരും പൊതുജനങ്ങളും കയ്യടിയോടെയാണ്‌ സ്വീകരിച്ചത്‌.
വ്യാജ മനുഷ്യാവകാശ സംഘടനകളുടെ ആധിക്യം നിലവിലുള്ളപ്പോള്‍ ഹ്യൂമണ്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സിന്റെ പ്രവര്‍ത്തനം ഏറെ മാതൃകാപരവും കമ്മീഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഏറെ സഹായകരവുമാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ പുസ്‌തക പ്രസാധക രംഗത്തെ പ്രമുഖരായ ആഷികാ ബുക്ക്‌ ഹൗസ്‌ 1450 ഓളം അംഗന്‍വാടി കുട്ടികള്‍ക്ക്‌ പുസ്‌തകങ്ങള്‍ സൗജന്യമായി വിതരണം ചെയ്‌തു. തൊടുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനോജ്‌ ജോസ്‌ പുസ്‌തക വിതരണോത്‌ഘാടനം നിര്‍വ്വഹിച്ചു.
ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി എ ജോര്‍ജ്ജ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹ്യൂമണ്‍ റൈറ്റ്‌സ്‌ ഫൗണ്ടേഷന്‍സ്‌ സ്ഥാപക പ്രസിഡന്റ്‌ ഡോ. പി. സി. അച്ചന്‍കുഞ്ഞ്‌, നാഷണല്‍ ചെയര്‍മാന്‍ കെ. യു. ഇബ്രാഹം, ഐസിഡിഎസ്‌ സൂപ്പര്‍വൈസര്‍ സുധര്‍മ്മണിയമ്മ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യു എന്‍ പ്രകാശ്‌, എച്ച്‌ ആര്‍ എഫ്‌ സംസ്ഥാന ഓര്‍ഗനൈസര്‍ ആര്‍. ആര്‍. നായര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലിലന്‍, ജില്ലാ ഓര്‍ഗനൈസര്‍ ജോണ്‍സണ്‍, ട്രഷറര്‍ ജോസ്‌ മറാടിക്കുന്നേല്‍, പി എസ്‌ പീറ്റര്‍ എച്ച്‌. അര്‍. എഫ്‌. വനിതാ സെല്‍ പ്രസിഡന്റ്‌ ബേബി ടോം, എല്‍സമ്മ, അനില്‍കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top