×

മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി ഡയറ്‌കടര്‍ നിയമനം – നടപടി വിവാദത്തില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളുടെ ഡയറക്ടറായി മന്ത്രി ജി. സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവ പ്രഭയെ നിയമിച്ചത് വിവാദത്തില്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന്‍ ഡയറക്ടറായാണ് ഇവരെ നിയമിച്ചത്. ഇവര്‍ക്കു വേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തിയെന്നാണ് ആക്ഷേപം.

പത്ത് ബിഎഡ് സെന്ററുകള്‍, 29 യുഐടികള്‍, ഏഴ് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററുകള്‍ എന്നിവയാണ് കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങള്‍. ഡയറക്ടറേറ്റ് ഓഫ് മാനേജ്‌മെന്റ് ടെക്‌നോളജി ആന്‍ഡ് എഡ്യൂക്കേഷന് കീഴിലാണിവയുടെ പ്രവര്‍ത്തനം. ഇതിന്റെ ഡയറക്ടറായാണ് മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോ.ജൂബിലി നവപ്രഭയെ നിയമിച്ചത്. പ്രതിമാസം 35,000 രൂപ ശമ്ബളത്തില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണു നിയമനം.

ഈ മാസം നാലിന് നടത്തിയ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും നിയമന ഉത്തരവില്‍ പറയുന്നു. നേരത്തേ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരെയാണ് ഡയറക്ടര്‍ തസ്തികയില്‍ നിയമിച്ചിരുന്നത്. എന്നാല്‍ വിരമിച്ച അധ്യാപകരെ നിയമിക്കാമെന്ന് സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. ഇത് മന്ത്രി പത്‌നിക്കു വേണ്ടിയെന്നാണ് ആക്ഷേപം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top