×

ബിജെബി അധ്യക്ഷ സ്ഥാനത്തേക്ക്‌ കൃഷ്‌ണദാസോ.. കാഭാ സുരേന്ദ്രനോ.. ?

കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറാകുന്നോതോടെ ഒഴിവ്‌ വരുന്ന ബിജെപി അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപി ദേശീയ തലത്തില്‍ സജീവമായി. സംസ്ഥാന ആര്‍എസ്‌എസ്‌ നേതൃത്വത്തിന്‍രെ അഭിപ്രായം കണക്കിലെടുത്ത്‌ ചെങ്ങന്നൂര്‍ ഫലത്തിന്‌ ശേഷം ബിജെപി നേതൃത്വത്തിന്റെ അമരക്കാരനെയും തിരഞ്ഞെടുത്തേക്കും.
സംസ്ഥാന നേതാക്കളായ എം ടി രമേശിനും കെ സുരേന്ദ്രനും സാധ്യതകളുണ്ടെങ്കിലും രണ്ട്‌ പേരും ഗ്രൂപ്പ്‌ രാഷ്ട്രീയത്തില്‍ സജീവമായതിനാല്‍ അധ്യക്ഷ സ്ഥാനത്തേക്ക്‌ നിയോഗിക്കപ്പെടാനിടയില്ല. സുരേന്ദ്രന്‍ വന്നാല്‍ മുരളീധരന്‍ വിഭാഗത്തിനും രമേശിലൂടെ കൃഷ്‌്‌ണദാസ്‌ പക്ഷവും മേല്‍ക്കോയ്‌മ നേടുമെന്നാണ്‌ നിരീക്ഷകര്‍ വിലയിരുത്തുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഗ്രൂപ്പ്‌ പ്രവര്‍ത്തനം സജീവമല്ലെന്നും ഐകകണ്‌ഠ്യേനയാണ്‌ കാര്യങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമെടുക്കുന്നതെന്നും പറയപ്പെടുന്നു. ഭാരതീയ വിചാര കേന്ദ്രം സംഘടനാ സെക്രട്ടറി കാഭാ സുരേന്ദ്രന്‍, ആര്‍ എസ്‌ എസ്‌ നേതാവ്‌ ആര്‍ വിനോദ്‌, സദാനന്ദന്‍ മാസ്‌റ്റര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്‌. കൂടാതെ ജെ നന്ദകുമാറിന്റെ പേരും പരിഗണനാ പട്ടികയിലുണ്ട്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top