×

അയ്യപ്പഭക്തനായ വിജയകുമാറിനെ ആര്‍എസ്‌എസ് ആക്കിയത് നാലാംകിട അടവ്; വര്‍ഗീയ കാര്‍ഡിറക്കിയ സിപിഎമ്മിന് ജനങ്ങള്‍ തിരിച്ചടി നല്‍കുമെന്ന് ആന്റണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ യുഡിഎഫിന് വിജയം ഉറപ്പെന്ന് എഐഎസിസി പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. വര്‍ഗീയ കാര്‍ഡിറക്കിയ സിപിഎമ്മിന് ജനങ്ങള്‍ തിരിച്ചടി നല്‍കും.

അയ്യഭക്തനായ ഡി. വിജയകുമാറിനെ ആര്‍എസ്‌എസ് ആക്കിയത് ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണ്. വര്‍ഗീയ ധ്രൂവീകരണത്തിനുള്ള നാലാംകിട അടവാണിതെന്നും ആന്റണി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാര്‍ സംഘപരിവാര്‍ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുന്ന മണഡലത്തില്‍ മൂന്നു മുന്നണികളും വിജയ പ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ തിരക്കിലാണ് മുന്നണികള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top