×

‘ ആതിരയുടെ ആത്മഹത്യ ‘ പോലീസില്‍ പരാതിപ്പെട്ടിട്ടും ശല്യം തുടര്‍ന്നു ; സബ് കളക്ടര്‍ ആശിഷ് ദാസ്

കോട്ടയം: സൈബര്‍ അധിക്ഷേപത്തില്‍ മനെനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സഹോദരീ ഭര്‍ത്താവ് ആശിഷ് ദാസ് ഐ എ എസ്.

പൊലീസില്‍ പരാതി നല്‍കിയ ശേഷവും അരുണ്‍ ആതിരയെ ശല്യം ചെയ്തിരുന്നുവെന്നും തന്റെ സഹോദരിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന് അദ്ദേഹം ചോദിച്ചു.

അതിരയ്ക്ക് താന്‍ എല്ലാവിധ പിന്തുണയും നല്‍കിയിരുന്നെന്നും ആശിഷ് ദാസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിവാഹ പന്തലുയരേണ്ട വീടായിരുന്നുവെന്നും അവിടെ മരണ പന്തലാണിന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലെ സബ് കളക്ടറാണ് ആശിഷ് ദാസ്.

വിവാഹ പന്തലുയരേണ്ട വീടായിരുന്നു, അവിടെ മരണപ്പന്തലാണിന്ന്; പൊലീസില്‍ പരാതി നല്‍കിയ ശേഷവും അരുണിന്റെ ശല്യം തുടര്‍ന്നിരുന്നെന്ന് ആശിഷ് ദാസ് ഐ എ എസ്‌

ആതിരയുടെ മരണത്തിന് പിന്നാലെ വൈകാരികമായൊരു കുറിപ്പ് ആശിഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സൈബര്‍ ബുള്ളിയിങ്ങിലൂടെയുള്ള കൊലപാതകമാണ് സഹോദരിയുടെ മരണമെന്നും കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്.

കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി സ്വദേശിയായ ആതിര ആത്മഹത്യ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച്‌ അരുണിനെതിരെ ആതിര പൊലീസില്‍ പരാതി നല്‍കിയിരുന്നു. താനുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത അരുണ്‍, അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്നായിരുന്നു പരാതി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top