×

മദനിയുടെ എല്ലാ ആവശ്യങ്ങളും കപില്‍ സിബല്‍ കോടതിയെ അറിയിച്ചതാണ്. = മകന്‍ അഡ്വ. സ്വലാഹുദ്ദീന്‍ അയ്യൂബ്

ന്യൂഡല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലേക്ക് വരാന്‍ കര്‍ണാടക പൊലീസില്‍ 60 ലക്ഷത്തോളം രൂപകെട്ടിവെക്കണമെന്ന നിര്‍ദേശത്തെ കുറിച്ച്‌ മഅ്ദനിയുടെ മകന്‍ അഡ്വ.സ്വലാഹുദ്ദീന്‍ അയ്യൂബിന് ഏറെ പറയാനുണ്ട്. പിതാവിന്റെ ജാമ്യം റദ്ദാക്കുന്ന തരത്തിലുള്ള സമീപനമാണ് കര്‍ണാടക സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. വലിയ പ്രതീക്ഷയിലാണ് കോടതിയെ സമീപിച്ചത്.

 

കഴിഞ്ഞ 13 വര്‍ഷമായി വിചാരണത്തടവുകാരനാണ് പിതാവ്. കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ട 60 ലക്ഷം നല്‍കുക എന്നത് ഈ സാഹചര്യത്തില്‍ വളരെ ബുദ്ധിമുട്ടാണ്. പിതാവിനെ സ്‌നേഹിക്കുന്നവര്‍ ഈ പണം നല്‍കുമെന്നുറപ്പാണ്. എന്നാല്‍ അത്തരമൊരു കീഴ്‌വഴക്കം സൃഷ്ടിക്കേണ്ടെന്നാണ് പിതാവും തങ്ങളും തീരുമാനിച്ചതെന്നും സ്വലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

മഅ്ദിനി 10 സ്ഥലങ്ങളില്‍ പോകണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്രയധികം ചെലവ് വരുന്നത് എന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം പൂര്‍ണമായും കളവാണെന്നും സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു. എറണാകുളത്തെ വസതിയിലും കൊല്ലം അന്‍വാര്‍ശേരിയിലും പോകണമെന്ന് മാത്രമാണ് പിതാവ് ആവശ്യപ്പട്ടത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 

ആറ് പൊലീസുകാര്‍ മാത്രമാണ് മഅദ്‌നിയെ അനുഗമിക്കുന്നത് എന്ന കര്‍ണാടകയുടെ വാദവും ശരിയല്ല. ഒരു ഷിഫ്റ്റില്‍ മൂന്ന് പൊലീസുകാരാണ് ഉണ്ടാവുക. അങ്ങനെ മൂന്ന് ഷിഫ്റ്റ് ഉണ്ടാവും. അപ്പോള്‍ 18 പൊലീസുകാരും രണ്ട് ഡ്രൈവര്‍മാരും അടക്കം 20പേരാണ് സംഘത്തിലുണ്ടാവുക. ഇക്കാര്യങ്ങളെല്ലാം കപില്‍ സിബല്‍ കോടതിയെ അറിയിച്ചതാണ്. പിതാവിന്റെ നീതിക്കായി നിയപോരാട്ടം തുടരുമെന്നും സ്വലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top