×

അതി ദരിദ്രര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ഓട്ടോയില്‍ സൗജന്യമായി വീടുകളിലെത്തിക്കും.

ലപ്പുഴ: റേഷന്‍ കടകളില്‍ നേരിട്ടെത്തി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത അതിദരിദ്ര വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക്, ഇവ ഓട്ടോറിക്ഷക്കാര്‍ മുഖേന സൗജന്യമായി വീടുകളിലെത്തിക്കുന്ന ‘ഒപ്പം’ പദ്ധതി ജില്ലയില്‍ ആരംഭിച്ചു.

ഗുണഭോക്താക്കളുടെ വീടിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഓട്ടോ തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.

ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ റേഷന്‍ എത്തിക്കാനുള്ള ഓട്ടോകളെല്ലാം സജ്ജമായിക്കഴിഞ്ഞു. ഓരോ നിയോജക മണ്ഡലത്തിലും മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും സൗകര്യാര്‍ത്ഥം പദ്ധതിയുടെ ഉദ്ഘാടനങ്ങള്‍ പുരോഗമിക്കുകയാണ്. എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൈവശം റേഷന്‍ കട ഉടമകള്‍ സാധനങ്ങള്‍ കൊടുത്തുവിടും.

ഇ-പോസ് മെഷീന്‍ വീടുകളിലേക്ക് കൊണ്ടുപോകാനുള്ള അസൗകര്യം പരിഗണിച്ച്‌ ഗുണഭോക്താക്കള്‍ക്ക് താത്കാലിക രസീത് ഓട്ടോകളില്‍ കൊടുത്തുവിടും. റേഷന്‍ കൈപ്പറ്റിയതായി ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തുകയുള്ളൂ. ഓട്ടോ ഡ്രൈവര്‍മാര്‍ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാവും കടയില്‍ നിന്ന് വീടുകളില്‍ സൗജന്യമായി സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക. മാസത്തിലൊരിക്കല്‍ മാത്രമായതിനാല്‍ ഓട്ടോ തൊഴിലാളികള്‍ക്കും വലിയ ബാദ്ധ്യതകളുണ്ടാവില്ല.

ഓട്ടോ ടൂറിസം

വിനോദസഞ്ചാര രംഗത്ത് ഓട്ടോറിക്ഷക്കാരെ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് സംസ്ഥാന ടൂറിസം വകുപ്പ്. വിനോദസഞ്ചാരികളുടെ ഇഷ്ട മേഖലയായ ആലപ്പുഴയില്‍ ഇവരില്‍ നിന്ന് തരക്കേടില്ലാത്ത വരുമാനം ഓട്ടോറിക്ഷകള്‍ക്ക് ലഭിക്കുന്നുണ്ട്. ടൂറിസം വകുപ്പുമായി കൈകോര്‍ക്കുന്നതോടെ വരുമാനത്തിലും വര്‍ദ്ധനവുണ്ടാകും. അയല്‍ ജില്ലകളിലെയടക്കം കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളിലേക്ക് ഓട്ടോറിക്ഷയില്‍ തന്നെ യാത്ര ക്രമീകരിക്കുന്ന തരത്തിലാണ് ആലോചന പുരോഗമിക്കുന്നത്.

……………………………….

ജില്ലയില്‍ ഒപ്പം പദ്ധതിയുടെ ഉപഭോക്താക്കള്‍: 56

………………….

ജില്ലയില്‍ അശരണരായ രോഗികളുടെ വീടുകളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സന്നദ്ധരായി വന്നിട്ടുണ്ട്. എല്ലാ മാസവും 10-ാം തീയതിക്കകം ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ റേഷനെത്തിക്കും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top