×

ഇന്ധന നികുതി: സഭാ കവാടത്തില്‍ സത്യഗ്രഹം നടത്താന്‍ പ്രതിപക്ഷം,

തിരുവനന്തപുരം: ഇന്ധന നികുതി വര്‍ദ്ധനവിനെതിരെ നിയമസഭയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. പ്ളക്കാര്‍ഡുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.

നികുതി വര്‍ദ്ധനവിനെതിരെ സഭാ കവാടത്തില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ സത്യഗ്രഹ സമരം നടത്തും. ഹെല്‍ത്ത് കാര്‍ഡ് വിഷയത്തില്‍ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ അപകടത്തിലാണെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം കൂട്ടിയതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്. വെള്ളക്കരം കൂട്ടിയതില്‍ ഇതുവരെ ഒരു ഫോണ്‍കോള്‍ പോലും ലഭിച്ചിട്ടില്ല. ഒരുകുപ്പിവെള്ളം ഇരുപതുരൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലിറ്ററിന് ഒരു പൈസ അധികം നല്‍കാമെന്നും മന്ത്രി പറഞ്ഞു.

വെള്ളക്കരം ലിറ്ററിന് ഒരു പൈസ കൂട്ടാനുള്ള വാട്ടര്‍ അതോറിട്ടിയുടെ ശുപാ‍ര്‍ശയ്ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി. നിരക്ക് വര്‍ദ്ധന ശനിയാഴ്ച മുതല്‍ പ്രാബല്യത്തിലായെന്ന ജലവിഭവ സെക്രട്ടറി അശോക് കുമാര്‍ സിംഗിന്റെ ഉത്തരവ് ഗസറ്റ് വിജ്ഞാപനമായി ഇറങ്ങുകയും ചെയ്തു.

എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ലിറ്ററിന് ഒരു പൈസ വീതമാണ് വര്‍ദ്ധന. ഇതോടെ കിലോലിറ്ററിന് (1000 ലിറ്റര്‍) 10 രൂപ വര്‍ദ്ധിക്കും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കും. ഒരു കിലോലിറ്റിറിന് 4.40 രൂപ മുതല്‍ 12 വരെയാണ് വിവിധ സ്ലാബുകളിലായി നിലവില്‍ നിരക്ക്. ഇത് ഇനിമുതല്‍ 14.40 മുതല്‍ 22 രൂപ വരെയാകും. താരിഫ് പുനര്‍നിര്‍ണയിച്ചാല്‍ മാത്രമേ നിരക്ക് വര്‍ദ്ധന സംബന്ധിച്ച്‌ വ്യക്തതയുണ്ടാകൂ. താരീഫ് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

പുതിയ നിരക്കു പ്രകാരം വിവിധ സ്ലാബുകളിലായി ശരാശരി 300 മുതല്‍ 600 രൂപ വരെ ഉപഭോക്താവ് നല്‍കേണ്ടി വരുമെന്നാണ് സൂചന. നിരക്ക് വര്‍ദ്ധനയിലൂടെ ജല അതോറിട്ടിക്ക് 300 കോടിയുടെ അധിക വരുമാനം ലഭിക്കും.2014ലാണ് ഇതിനുമുമ്ബ് സര്‍ക്കാര്‍ കുടിവെള്ള നിരക്ക് വര്‍ദ്ധിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്ബ് കേന്ദ്ര മാനദണ്ഡമനുസരിച്ച്‌ വെള്ളക്കരം പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഒരു കിലോലിറ്റര്‍ കുടിവെള്ളം ശുദ്ധീകരിച്ചെടുക്കുന്നതിന് 23 രൂപ ജല അതോറിട്ടി ചെലവിടുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നുള്ള വരുമാനം 10.50 രൂപ മാത്രമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top