×

പാന്‍ക്രിയാസ് അ‌ര്‍ബുദത്തോട് മൂന്ന് വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം വിട ചൊല്ലി

തിരുവനന്തപുരം:

കാന്‍സറാണ്, കരഞ്ഞിട്ടെന്ത് കാര്യം, നേരിടുക തന്നെ. കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ രോഗത്തിനിടയിലും ശ്രദ്ധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പൂര്‍ണമായും ചികിത്സക്ക് കൂടെനിന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗ ലക്ഷണം കണ്ടെത്തിയത് അവിചാരിതമായിരുന്നു.

 

പിടിപെട്ടാല്‍ മാസങ്ങള്‍ക്കകം മരണസാദ്ധ്യതയുള‌ള ഗുരുതരമായ പാന്‍ക്രിയാസ് അ‌ര്‍ബുദത്തോട് കോടിയേരി ബാലകൃഷ്‌ണന്‍ പൊരുതിയത് മൂന്ന് വര്‍ഷത്തോളമാണ്.

2019ല്‍ ഒക്‌ടോബര്‍ മാസത്തില്‍ അതുവരെ പ്രമേഹ രോഗം മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന് പതിവ് പരിശോധനയിലാണ് അര്‍ബുദ സാദ്ധ്യത ഡോക്‌ടര്‍ കണ്ടത്. ഡോക്‌ടര്‍ രക്തപരിശോധന നിര്‍ദ്ദേശിച്ചു. പരിശോധനാ ഫലം വന്നപ്പോള്‍ രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ മൂന്ന് വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം ഒക്‌ടോബര്‍ ഒന്നിന് അദ്ദേഹം മരണത്തിന് കീഴടങ്ങി.

രോഗം അലട്ടിയെങ്കിലും തന്റെ പതിവ് പാര്‍ട്ടി ചിട്ടകളൊന്നും കോടിയേരി തെറ്റിച്ചിരുന്നില്ല. രോഗം ഉണ്ടെന്ന് കരുതി വിഷമിച്ചിരുന്നിട്ട് എന്തുകാര്യം, അതിനോട് പൊരുതുകയാണ് വേണ്ടത്. എന്ന് മുന്‍പ് രോഗത്തെ കുറിച്ച്‌ കോടിയേരി പറഞ്ഞിരുന്നു. രോഗ ചികിത്സയിലായിരുന്നപ്പോള്‍ താമസ സ്ഥലമായ എകെജി ഫ്ളാറ്റില്‍ നിന്നും എതിര്‍വശത്തുള‌ള പാര്‍ട്ടി ആസ്ഥാനമായ എകെജി സെന്റര്‍ വരെ മാത്രമേ അദ്ദേഹം പോയിരുന്നുള‌ളു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top