×

” കാറില്‍ സഞ്ചരിച്ചപ്പോള്‍ ഹെല്‍മറ്റ് വച്ചില്ല :” ഓണ്‍ലൈന്‍ പിഴയിട്ട് ട്രാഫിക് പോലീസ്

കൊല്ലം: വീണ്ടും വിചിത്ര നടപടിയുമായി കേരളാ പോലീസ്. ഹെല്‍മറ്റ് ധരിക്കാത്തതിന് കാര്‍ ഡ്രൈവര്‍ പിഴ അടക്കണമെന്ന് ട്രാഫിക് പോലീസ്.

കൊല്ലം ജില്ലയിലെ കാര്‍ ഡ്രൈവര്‍ക്കാണ് പിഴ അടയ്‌ക്കാന്‍ പോലീസ് നോട്ടീസ് അയച്ചത്. ചടയമംഗലം കൂരിയോട് സ്വദേശി സജീവ് കുമാറിനാണ് നോട്ടീസ് ലഭിച്ചത്.

കാര്‍ ഓടിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല!; കൊല്ലത്ത് കാര്‍ ഡ്രൈവര്‍ക്ക് പിഴ ചുമത്തി ട്രാഫിക് പൊലീസ്

കഴിഞ്ഞ മെയ് മാസം ഹെല്‍മെറ്റ്‌ ധരിക്കാതെ വാഹനം ഓടിച്ചു എന്നു കാട്ടിയാണ് ട്രാഫിക് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. സജീവ് കുമാറിന്റെ KL 24 M 3474 എന്ന നമ്ബറിലുള്ള സ്വിഫ്റ്റ് കാറിന്റെ പേരിലാണ് നോട്ടീസ്. ഈ നമ്ബറിലുള്ള വാഹനം ഓടിച്ചപ്പോള്‍ ഹെല്‍മെറ്റ്‌ വച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കൊണ്ടാണ് 500 രൂപ പിഴ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

 

സജീവിന് സ്വന്തമായി ഇരുചക്രവാഹനം ഇല്ല, ബൈക്ക് ഓടിക്കാനും അറിയില്ല. കടയ്‌ക്കല്‍ കിളിമാനൂര്‍ റൂട്ടില്‍ യാത്ര ചെയ്യുന്നതിനിടെ നിയമലംഘനം കണ്ടെത്തി എന്നാണ് നോട്ടീസില്‍ പറയുന്നത്

 

. അതേസമയം, അമളി മനസിലാക്കിയ ട്രാഫിക് പോലീസ് വിശദീകരണവുമായി എത്തി. ടൈപ്പിംഗില്‍ തെറ്റു പറ്റിയതാകാമെന്നും സീറ്റ് ബെല്‍റ്റ് ഇടാത്തതിലാണ് സജീവിന് നോട്ടീസ് അയച്ചതെന്നുമാണ് പോലീസിന്റെ വിശദീകരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top