×

ഖബറടക്കം നടന്നത് അറിയാതെ പാണക്കാട്ടേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍

മലപ്പുറം | പാണക്കാട്ടെ കുടുംബ ഖബര്‍സ്ഥാനിലെ ആറടി മണ്ണില്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്ത്യനിദ്രയിലായിട്ടും പാണക്കാട്ടേക്ക് ഒഴുകിയെത്തുന്നത്് ആയിരങ്ങള്‍.

രാവിലെ ഒമ്ബതിനായിരുന്നു ഖബറടക്ക ചടങ്ങുകള്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ ഖബറടക്കം നേരത്തെയാക്കുകയായിരുന്നു. ഇതറിയാതെ സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും നിരവധി പേര്‍ രാവിലെ പാണക്കാട് എത്തിയെങ്കിലും തങ്ങളുടെ പൂമുഖം അവസാനമായി ഒന്ന് കാണാന്‍ കഴിയാതെ നിരാശരായി മടങ്ങുകയായിരുന്നു. പലരും ഖബറിടത്തില്‍ ചെന്ന് പ്രാര്‍ഥിച്ചും മയ്യിത്ത് നിസ്‌ക്കരിച്ചും മടങ്ങി.

രാത്രി 12.30ന് ടൗണ്‍ഹാളിലെ പൊതുദര്‍ശം പൂര്‍ത്തിയാക്കി മയ്യിത്ത് പാണക്കാട് വീട്ടിലേക്ക് കൊണ്ടുപോയി. ദീര്‍ഘനാള്‍ ആശുപത്രിയില്‍ കിടന്നതിനെ തുടര്‍ന്നുള്ള ചില പ്രശ്‌നങ്ങള്‍ കാരണം ഖബറടക്കം നേരത്തെയാക്കുകയാണെന്ന് അറിയിച്ച ശേഷമായിരുന്നു ഇത്. തുടര്‍ന്ന് രാതി 2.30ഓടെ മയ്യിത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കബറടക്കുകയായിരുന്നു. ജേഷ്ട സഹോദരന്‍മാരായ ഉമറലി ശിഹാബ് തങ്ങള്‍ക്കും മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും അരികിലായായിരുന്നു ഖബറടക്കം.

Kerala bids adieu to IUML supremo Sayed Hyderali Shihab Thangal, Sayed  Hyderali Shihab Thangal, Malappuram, Indian Union Muslim League leader's  death

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരുടക്കം ആയിരക്കണക്കിന് ജനങ്ങളാണ് തങ്ങളെ അവസാനമായി ഒരുനോക്കുകാണാന്‍ എത്തിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവര് ഇന്ന് രാവിലെ പാണക്കാട് എത്തും. തങ്ങളോടുള്ള ആദര സൂചകമായി മലപ്പുറം നഗരസഭയിലെ സ്‌കൂളുകളുടെ പ്രവൃത്തി സമയം ഇന്ന് രാവിലെ 12 മണി മുതല്‍ നാല് മണി വരെയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.

അര്‍ബുദ ബാധിതനായി എറണാകുളത്ത് ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചത്. അങ്കമാലിയില്‍ മയിത്ത് പൊതുദര്‍ശനത്തിനുവെച്ച ശേഷമാണ് മലപ്പുറത്തേക്ക് കൊണ്ടുവന്നത്. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാധ്യക്ഷനാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top