×

ഇപ്പോള്‍ പ്രതിദിനം 7500 കെയ്‌സ് ജവാന്‍ ; 16000 കെയ്‌സ് വീതം വേണമെന്ന് ബവ്‌കോ സര്‍ക്കാരിനോട്

തിരുവനന്തപുരം: ജവാന്‍ മദ്യം പ്രതിദിനം 16,​000 കെയ്സ് ഉത്പാദിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോ എം.ഡി ശ്യാംസുന്ദര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി.

നിലവിലെ നാല് ഉത്പാദക ലൈനുകള്‍ കൂടാതെ ആറെണ്ണത്തില്‍ കൂടി വേണെന്നാണ് ശുപാര്‍ശ.

നിലവില്‍ 7,500 കെയ്സാണ് ദിവസവും ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പലയിടത്തും ഇത് തികയുന്നില്ല. ഇത് പരിഹരിക്കാനാണ് ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ബെവ്കോ എം.ഡി ശുപാര്‍ശ സമര്‍പ്പിച്ചത്.

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡാണ് ഉത്പാദകര്‍‍‌. എന്നാല്‍ ആവശ്യക്കാര്‍ വര്‍ദ്ധിച്ചെങ്കിലും ഉത്പാദനം കൂട്ടാനാകാത്ത അവസ്ഥയിലാണ് കമ്ബനി. മദ്യ നിര്‍മ്മാണത്തിനായി ഒരു ലൈന്‍ സ്ഥാപിക്കാന്‍ 30 ലക്ഷം രൂപയാണ് കമ്ബനി കണക്കാക്കുന്ന ചെലവ്. കൂടാതെ മേല്‍നോട്ടക്കാരെയടക്കം കൂടുതല്‍ ജീവനക്കാരെയും നിയമിക്കേണ്ടിവരും. മലബാര്‍ മേഖലയില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന ചിറ്റൂര്‍ കോ – ഓപ്പറേറ്റീവ് ഷുഗര്‍ മില്‍ തുറക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിന് സമര്‍പ്പിച്ചെന്നും ബെവ്കോ എം.ഡി ശ്യാംസുന്ദര്‍ വെളിപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top