×

ചില്ല് കുപ്പി അരയില്‍ തിരുകുന്നവര്‍ ജാഗ്രതൈ ! അരയില്‍ തിരുകിയ ബിയര്‍ കുപ്പി കുത്തിക്കയറി 22കാരന്‍ മരിച്ചു

ചിറയിന്‍കീഴ്: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചു 22കാരന്‍ മരിച്ചു. അപകടത്തിനിടെ അരയില്‍ തിരുകിയ ബിയര്‍ കുപ്പി കുത്തിക്കയറിയാണ് യുവാവിന്റെ അന്ത്യം.

പെരുമാതുറ പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ഷെഹിന്‍ (22) ആണ് മരിച്ചത്. ഷെഹിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെരുമാതുറ മാടന്‍വിള പാലത്തിനു സമീപത്ത് ഇന്നലെ രാത്രി 7.30നായിരുന്നു അപകടം. ബൈക്കില്‍ അമിത വേഗത്തിലാണ് ഷെഹിന്‍ എത്തിയത്. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിക്കുക ആയിരുന്നു.

 

പരുക്കേറ്റ ഷെഹിനെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top