×

സംസ്ഥാന സർക്കാരിന്റെ പുതുവർഷസമ്മാനമായ ‘മെഡിസെപ്‌’  –  ഗുണഭോക്താക്കളിൽ നിന്ന്‌  മാസം 500 രൂപ 

സംസ്ഥാന സർക്കാരിന്റെ പുതുവർഷസമ്മാനമായ ‘മെഡിസെപ്‌’ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി വഴി 11.47 ലക്ഷം കുടുംബത്തിന്‌ ചികിത്സാ പരിരക്ഷ. സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഇവരുടെ ആശ്രിതർ എന്നിവരാണ്‌ പദ്ധതിയുടെ ഭാഗമാകുക.

 

കുടുംബത്തിൽ ശരാശരി നാല് പേർവീതം 45 ലക്ഷം പേർക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പ്രതിവർഷം 6000 രൂപയാണ്‌ പ്രീമിയം. കുടുംബാംഗങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ച്‌ പ്രീമിയത്തിൽ വ്യത്യാസമില്ല.  മന്ത്രിസഭ അംഗീകാരം നൽകിയതോടെ ജനുവരി ഒന്നുമുതൽ പദ്ധതി ആരംഭിക്കും.

മെഡിക്കൽ/സർജിക്കൽ ചികിത്സാനിരക്ക്‌ പരിഷ്‌കരിക്കുന്നതിന്‌ ആരോഗ്യരംഗത്തെ വിദഗ്ധർ ഉൾപ്പെട്ട സമിതി രൂപീകരിച്ചിട്ടുണ്ട്‌

 

. മുംബൈ, ഡൽഹി, ചെന്നൈ, കോയമ്പത്തൂർ, മംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ ആശുപത്രികളിലും സേവനം ലഭ്യമാക്കും.

 

പ്രതിവർഷ പ്രീമിയം തുക മുൻകൂറായി സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് കൈമാറും. ഗുണഭോക്താക്കളിൽനിന്ന്‌  മാസം 500 രൂപ വീതമായി ഇത്‌ ഈടാക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top