×

ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് – ജില്ലാ കലക്‌ടര്‍ ഷീബാ ജോര്‍ജ്

ഇടുക്കി :  കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ഞാറാഴ്‌ച അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലെ രാത്രികാല യാത്രകള്‍ ഇനിയൊരുത്തരവുണ്ടാകുന്നത്‌ വരെ നിരോധിച്ചതായും തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ അടിയന്തരമായി നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവായതായും ജില്ലാ കലക്‌ടര്‍ ഷീബാ ജോര്‍ജ് അറിയിച്ചു.

ജില്ലയില്‍ വിനോദസഞ്ചാരം, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം തുടരും. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ഇത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍  പോലീസ്, വനം, ടൂറിസം വകുപ്പുകള്‍ക്ക് കലക്‌ടർ നിര്‍ദ്ദേശം നൽകി. തോട്ടം മേഖലയില്‍ മരം മറിഞ്ഞ് വീണും മണ്ണിടിഞ്ഞും അപകട സാധ്യതയുള്ളതിനാലും ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് എന്നിവയ്‌ക്ക് സാധ്യതയുള്ളതിനാലും ഈ മേഖലകളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top