×

മാസ്‌കിന്റെ പേരില്‍ ഡ്രൈവറോട് പോലീസ് പീഢനം – മര്യാദകേട് കാട്ടരുതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്

കൊച്ചി: കൊവിഡ് പരിശോധനയുടെ പേരില്‍ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി ആകാം. എന്നാല്‍ ശാരീരിക ഉപദ്രവം ഉണ്ടാകാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷന്‍ ബ‌െഞ്ച് വ്യക്തമാക്കി.

മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച്‌ എറണാകുളം മുനമ്ബം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ വൈശാഖ് ആണ് കോടതിയെ സമീപിച്ചത്. ഏപ്രില്‍ പതിനാറിന് രണ്ട് പൊലീസുകാര്‍ മുനമ്ബം സ്റ്റേഷനില്‍ വച്ച്‌ മര്‍ദ്ദിച്ചെന്നും ഇവര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച്‌ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടു.

ഞായറാഴ്‌ച വരെയുളള നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം ഇന്ന് മുതല്‍ നിരത്തുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. നഗരങ്ങളിലും നഗരാതിര്‍ത്തകളിലും അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴയടക്കം കര്‍ശനമായ നടപടിയാണ് സ്വീകരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top