×

‘മുന്‍ എം പി ജോയ്‌സ് ജോര്‍ജ്ജ് സ്ത്രീവിരുദ്ധ പരാമര്‍ശം അപമാനകരം പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരുപ്പ് ‘ – രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഇടുക്കിയിലെ മുന്‍ എം പി ജോയ്സ് ജോര്‍ജിനെതിരെ രാഹുല്‍ ഗാന്ധി. ജോയ്സിന്റെ സ്ത്രീവിരുദ്ധപരാമര്‍ശം അപമാനകരമാണെന്നും പറഞ്ഞത് അദ്ദേഹത്തിന്റെ മനസിലിരിപ്പാണെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ഇങ്ങനെയുള്ളവരാേട് പ്രതികരിക്കാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ടെലിവിഷന്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണം. പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജുകളില്‍ മാത്രമേ രാഹുല്‍ പോവുകയുള്ളൂ. പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ രാഹുല്‍ പഠിപ്പിക്കും.വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ് എന്നായിരുന്നു ജോയ്സിന്റെ പരാമര്‍ശം.

എല്‍ ഡി എഫ് അനുകൂല സര്‍വേകളെയും രാഹുല്‍ഗാന്ധി പരിഹസിച്ചു. ‘ഇടതിന് തുടര്‍ഭരണമെന്നുള്ള സര്‍വേകള്‍ പണംകൊട‌ുത്ത് ഉണ്ടാക്കിയതാണ്. കേരളം ഇക്കുറി യു ഡി എഫ് തൂത്തുവാരും. അഞ്ചുവര്‍ഷത്തെ അഴിമതിക്കും ദുര്‍ഭരണത്തിനും പിണറായി മാപ്പുപറയേണ്ടിവരും. ബി ജെ പിയെ എതിര്‍ക്കാന്‍ ഒരിക്കലും സി പി എമ്മിന് കഴിയില്ല. സി പി എം മുക്തഭാരതം എന്ന് ഒരിക്കലും മോദി പറയാത്തത് എന്തുകൊണ്ടാണ്. ആര്‍ എസ് എസിനെ സമര്‍ത്ഥമായി നേരിടുന്നത് കോണ്‍ഗ്രസ് മാത്രമാണ്. കേരളത്തിലെ കോണ്‍ഗ്രസ് എം എല്‍ എമാരെ വിലയ്ക്കെടുക്കാന്‍ ബി ജെ പിക്ക് കഴിയില്ല. ന്യായ് പദ്ധതി കേരളത്തിലെ തൊഴിലില്ലായ്മക്കുള്ള മരുന്നാണ്. വനിതകള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. യുവാക്കളെ പരിഗണിച്ചപ്പോള്‍ വനിതകളുടെ കാര്യത്തില്‍ പാളിപ്പോയി’- രാഹുല്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണ രീതിയെയും അദ്ദേഹം വിമര്‍ശിച്ചു. കേന്ദ്ര ഏജന്‍സികളു‌ടെ അന്വേഷണത്തില്‍ വിശ്വാസമില്ല. സംസ്ഥാനസര്‍ക്കാരിനെ സഹായിക്കുന്ന നിലപാടാണ് അന്വേഷണ ഏജന്‍സികള്‍ക്ക്. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നില്ല. ഓരോ സംസ്ഥാനത്തും കേന്ദ്ര ഏജന്‍സികള്‍ക്ക് ഓരോനിലപാടാണ്-അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top