×

മന്‍സൂര്‍ വധക്കേസില്‍ ഷിനോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. – സി.പി.എം ഓഫിസുകള്‍ ആക്രമിച്ച കേസില്‍ 12 ലീഗ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു

കണ്ണൂര്‍: പാനൂരില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പൊലിസ് നേരത്തെ കസ്റ്റഡിയിലുള്ള സി.പി.എം പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞദിവസം സി.പി.എം ഓഫിസുകള്‍ക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 12 യൂത്ത് ലീഗ് പ്രവര്‍ത്തകരെയും പൊലിസ് അറസ്റ്റ് ചെയ്തു. വിലാപയാത്രയില്‍ പങ്കെടുത്ത 12 ലീഗ് പ്രവര്‍ത്തകരെയാണ് ചൊക്ലി പൊലിസ് പിടികൂടിയത്.

പാനൂര്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ലാ കലക്ടര്‍ സമാധാനയോഗം വിളിച്ചു. രാവിലെ 11 മണിക്ക് കലക്ടറേറ്റിലാണ് യോഗം നടക്കുക.

തെരഞ്ഞെടുപ്പ് ദിവസം രാത്രി എട്ടരയോടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ പിതാവിന്റെ മുന്നിലിട്ട് മന്‍സൂറിനെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന്‍ മുഹ്‌സിനെ അക്രമികള്‍ വിലിച്ചിഴച്ച്‌ കൊണ്ടുപോയി അക്രമിക്കുന്നത് കണ്ട മന്‍സൂര്‍ അത് തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് അക്രമികള്‍ മന്‍സൂറിനെ ബോംബെറിഞ്ഞ് വട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം മന്‍സൂറിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മോന്താലില്‍നിന്നു പുറപ്പെട്ടശേഷം രാത്രി എട്ടോടെയാണ് സി.പി.എം ഓഫിസുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ബാവാച്ചി റോഡിലെ സി.പി.എം. പെരിങ്ങത്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസും പെരിങ്ങത്തൂര്‍ ബ്രാഞ്ച് ഓഫിസും വൈദ്യുതി ഓഫിസിനു സമീപത്തെ ആച്ചുമുക്ക് ലോക്കല്‍ കമ്മിറ്റി ഓഫിസിനും നേരെയായിരുന്നു ആക്രമം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top