×

കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി വിളിച്ചു – വിക്ടര്‍ തോമസ് തിരുവല്ലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി ?

തിരുവല്ല സീറ്റ് 2016 ല്‍ ജോസഫ് പുതുശേരിക്ക് മത്സരിക്കാന്‍ കൊടുക്കുമ്ബോള്‍ മാണി സാര്‍ പറഞ്ഞിരുന്നു 2021ല്‍ ഇത് വിക്ടറിനുള്ളതാണെന്ന്…ആറന്മുളയിലോ തിരുവല്ലയിലോ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളിക്കളയാനും പറ്റില്ല. കാത്തു സൂക്ഷിച്ച തിരുവല്ല സീറ്റ് കുഞ്ഞുകോശി പോള്‍ കൊണ്ടു പോയപ്പോള്‍ കേരളാ കോണ്‍ഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ല ചെയര്‍മാനുമായ വിക്ടര്‍ ടി തോമസ് വിലപിച്ചത് ഇങ്ങനെയാണ്.

തിരുവല്ല സീറ്റ് തനിക്ക് അവകാശപ്പെട്ടതാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടി നീതി കേടാണ് കാട്ടിയത്. ഇക്കാര്യങ്ങള്‍ വിശദമായി പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിനോട് സംസാരിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കും. മാണിസാറിന്റെ 2016 ലെ വാഗ്ദാനം എല്ലാവര്‍ക്കും അറിവുള്ളതാണ്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അണികളില്ലാത്ത ഉന്നതാധികാര സമിതി അംഗങ്ങളുടെ വാക്ക് കേട്ടാണ് ചെയര്‍മാന്‍ തീരുമാനം മാറ്റിയത്. സീറ്റ് പ്രഖ്യാപനത്തിന് അല്‍പ്പം മുന്‍പ് മാത്രമാണ് ചെയര്‍മാന്‍ ഇക്കാര്യം ജില്ലാ പ്രസിഡന്റായ തന്നെ വിളിച്ചറിയിച്ചത്. യാതൊരു കൂടിയാലോചനകളും ഉണ്ടായിട്ടില്ല.

സ്വാര്‍ഥ താത്പര്യങ്ങളാണ് ദീര്‍ഘകാലമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ഒഴിവാക്കാന്‍ കാരണം. ജൂനിയറായ നിരവധി പേര്‍ക്ക് അവസരം നല്‍കിയപ്പോഴും താന്‍ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. അതാണ് ഇപ്പോഴും തനിക്ക് പറ്റിയത്. ആറന്മുളയിലോ തിരുവല്ലയിലോ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യത തള്ളുന്നില്ല. ഇതു സംബന്ധിച്ച്‌ നാട്ടില്‍ പരക്കുന്ന വാര്‍ത്തകളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും വിക്ടര്‍ പറഞ്ഞു. ഏതായാലും ബിജെപി കേന്ദ്രങ്ങള്‍ ചര്‍ച്ച തുടരുകയാണ്. കേന്ദ്ര മന്ത്രിമാര്‍ തന്നെ വിക്ടറിനെ വലയിലാക്കാന്‍ രംഗത്തുണ്ട്.

 

മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരെ വലവീശാനും മറുകണ്ടം ചാടിക്കാനും ബിജെപിയുടെ കേന്ദ്രസംഘം സജീവമാണെന്നും റിപ്പോര്‍ട്ട് എത്തുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍, കര്‍ണാടക എംഎല്‍എ. സുനില്‍കുമാര്‍ കാര്‍ക്കളെ എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്. ബിജെപിയിലെത്തുന്നവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വവും പാര്‍ട്ടി ഭാരവാഹിത്വവും വാഗ്ദാനം ചെയ്യുന്നതും ഇവരാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top