×

ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചേക്കും, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ ഇറക്കാന്‍ നീക്കം: പ്രതികരണവുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച്‌ ഉമ്മന്‍ചാണ്ടി. തന്റെ ജീവിതം പുതുപ്പള്ളിയുമായി അലിഞ്ഞുകിടക്കുകയാണെന്നും, ആജീവനാന്തം മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം പ്രചരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി വാര്‍ത്താക്കുറിപ്പ് ഇറക്കുകയും ചെയ‌്തു.

പുതുപ്പള്ളി വിട്ട് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മത്സരിക്കുകയാണെങ്കില്‍ തെക്കന്‍ കേരളത്തില്‍ വന്‍ചലനം സൃഷ്‌ടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പുതുപ്പള്ളിയില്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മനെ നിറുത്തി സീറ്റ് ഭദ്രമാക്കാനും കോണ്‍ഗ്രസില്‍ ആലോചന പുരോഗമിക്കവെയാണ്, അതെല്ലാം തള്ളി ഉമ്മന്‍ചാണ്ടി തന്നെ രംഗത്തുവന്നത്.

നേമം, തിരുവനന്തപുരം സെന്‍ട്രല്‍, വട്ടിയൂര്‍ക്കാവ് എന്നിവയിലേതെങ്കിലും ഒന്നില്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കണമെന്നാണ് ഒരുവിഭാഗം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ആവശ്യം. ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നതിലൂടെ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാമെന്നും, ബിജെപിയുടെ കുതിപ്പ് തടയാന്‍ സാധിക്കുമെന്നും വിലയിരുത്തലുണ്ട്.

അതേസമയം, എവിടെ മത്സരിച്ചാലും ഉമ്മന്‍ചാണ്ടി ജയിക്കുമെന്നാണ് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top