×

പെണ്‍കുട്ടിയുടെ പാന്റിന്റെ സിപ്പ് തുറക്കുന്നത് ലൈംഗീകാതിക്രമമല്ല – വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി

മുംബൈ: മാറിടത്തില്‍ പിടിക്കുന്നതെല്ലാം പോക്‌സോപ്രകാരം ലൈംഗീകാതിക്രമമായി കണക്കാക്കാനാകില്ലെന്ന വിവാദ ഉത്തരവിനു പിന്നാലെ വീണ്ടും വിവാദ ഉത്തരവുമായി ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈകള്‍ കെട്ടി, അവളുടെ പാന്റിന്റെ സിപ്പ് തുറക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗീകാതിക്രമമമായി കണക്കാക്കനാകില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ വിവാദ ഉത്തരവ്.

അഞ്ച് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിന് ശിക്ഷ വിധിച്ച സെഷന്‍സ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് 50 കാരന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് ജനുവരി 15 ന് സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് പുഷ്പ ഗണേഡിവാലയുടെ വിവാദ പരാമര്‍ശം.

കേസില്‍ പ്രതിയായ ലിബ്‌നസ് കുജുറിനെ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് പോക്‌സോ വകുപ്പ് ചുമത്തി അഞ്ച് വര്‍ഷം തടവിന് സെഷന്‍സ് കോടതി ശിക്ഷിച്ചത്. പോക്‌സോ വകുപ്പ് നിലനില്‍ക്കണമെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ലൈംഗീകാസക്തിയോടെ സ്പര്‍ശിക്കുകയോ കുട്ടിയെ തങ്ങളുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിപ്പിക്കുകയോ വേണം..’ ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ കുട്ടിയുടെ അമ്മയാണ് സാക്ഷി. ഇരയുടെ കൈകള്‍ പിടിക്കുക, അല്ലെങ്കില്‍ പാന്റിന്റെ സിപ്പ് അഴിക്കുക എന്നിവ ലൈംഗീകാതിക്രമത്തിന്റെ നിര്‍വചനത്തിന് യോജിക്കുന്നില്ല എന്ന് ജസ്റ്റിസ് ഗണേഡിവാല പറഞ്ഞു. 2018 ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം. അമ്മ ജോലിക്ക് പോയ സമയത്ത് കുജുര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രവേശിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോള്‍ പ്രതി തന്റെ മകളുടെ കൈ പിടിച്ച്‌ പാന്റിന്റെ സിപ്പ് തുറന്ന് പിടിച്ചിരിക്കുന്നതാണ് കാണുന്നത്.

12 വയസുകാരിയെ ലൈംഗീകമായി അതിക്രമിച്ച കേസില്‍ ഇതേ ജഡ്ജിയുടെ വിധി സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്തിരുന്നു. ഉടുപ്പഴിച്ചിട്ടോ, ഉടുപ്പിനടിയിലുടെയോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിക്കുന്നത് എല്ലായ്മപ്പാഴും ലൈംഗീകാതിക്രമത്തില്‍ ഉള്‍പ്പെടുത്താനാകില്ലെന്നായിരുന്നു സ്‌റ്റേ ചെയ്യപ്പെട്ട കേസില്‍ ജസ്റ്റിസ് പുഷ്പ ഗണേഡിവാലയുടെ നിരീക്ഷണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top