×

‘ജീവിതത്തില്‍ ആദ്യമായി കൈപ്പത്തി ചിഹ്നത്തില്‍ അല്ലാതെ വോട്ട് ചെയ്‌തു’ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ജീവിതത്തില്‍ ആദ്യമായി കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്യാനാകാതെ കാസര്‍കോട് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം ഉണ്ണിത്താന്‍ തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഉണ്ണിത്താന്റെ വാര്‍ഡില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയാണ് യു ഡി എഫിനായി മത്സരിക്കുന്നത്. അതുകൊണ്ട് ഏണി ചിഹ്നത്തിലായിരുന്നു ഉണ്ണിത്താന്റെ ഇത്തവണത്തെ വോട്ട്.

‘ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഏണി ചിഹ്നത്തിലാണ് ഇത്തവണ വോട്ട് ചെയ്‌തത്. കൈപ്പത്തി ചിഹ്നത്തില്‍ അല്ലാത്ത വോട്ട് ആദ്യമായാണ്. ആര്‍ക്കാ വോട്ട് ചെയ്‌തതെന്ന് അവിടെ വച്ച്‌ കാണിക്കരുതെന്നേ ഉളളൂ. പുറത്ത് വച്ച്‌ പറയാമല്ലോ. ആര്‍ക്കാ വോട്ട് ചെയ്‌തതെന്ന് പറയേണ്ടത് എന്റെ അവകാശമാണല്ലോ. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിക്ക് ഏണി അടയാളത്തിലാണ് ഞാനും എന്റെ കുടുംബവും വോട്ട് ചെയ്‌തത്.’ എന്നായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.

കാസര്‍കോട് ജില്ലയിലെ പടന്നക്കാട് ശ്രീനാരായണ യു പി സ്‌കൂളിലെ ഇരുപത്തി ഏഴാം നമ്ബര്‍ ബൂത്തിലായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വോട്ട്. ഭാര്യ സുധാമണിക്കൊപ്പം ആണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനായെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top