×

യുഡിഎഫ് ശബരിമലയില്‍ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരും: എംഎം ഹസ്സന്‍

മലപ്പുറം: യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കുമെന്നും വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച്‌ പറയാന്‍ അവകാശമില്ലെന്നും അദേഹം പറഞ്ഞു.

വികസനമുന്നേറ്റത്തിന്റെ പേര് പറഞ്ഞ് വോട്ട് നേടാന്‍ ഇടതുപക്ഷത്തിന് ധാര്‍മ്മിക അവകാശമില്ല. കേരളത്തില്‍ വികസന മുന്നേറ്റമല്ല നടക്കുന്നത് അഴിമതി മുന്നേറ്റമാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരും നടത്തിയ അഴിമതി യുഡിഎഫ് പൊതുജന മധ്യത്തില്‍ തുറന്നുകാട്ടും. വികസനത്തിന്റെ പേരില്‍ നടക്കുന്ന അഴിമതി ചൂണ്ടിക്കാട്ടി യുഡിഎഫ് വോട്ട് തേടുമെന്നും ഹസ്സന്‍ വ്യക്തമാക്കി.

സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പോലും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യറാവണം. ജയിലില്‍ പോലും ഭീഷണി ഉയരുന്ന സാഹചര്യം കേരളത്തിലാണ്. ആഭ്യന്തര വകുപ്പ് സുരക്ഷിതമല്ല എന്നതാണ് ഇത് വ്യതമാക്കുന്നത്. വരുംദിനങ്ങളില്‍ ഉന്നതന്റെ പേര് വ്യക്തമാക്കുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ തട്ടിപ്പുകള്‍ പുറത്തുവരും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top