×

കന്യാസ്ത്രീയായ തന്റെ സഹോദരിയെ പോലും തനിക്കെതിരെ തിരിച്ചു – ദൈവം അവതരിച്ചത് ജഡ്ജിയുടേയും രൂപത്തില്‍; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

തിരുവനന്തപുരം: തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയായി, ഈ ദിവസം മരിച്ചാലും സങ്കടമില്ലെന്ന് അഭയ കേസില്‍ തുടക്കം മുതല്‍ പരാതിക്കാരനായിരുന്ന പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. കഴിഞ്ഞ മൂന്നു പതിറ്റാണ്ട് നീതിക്കു വേണ്ടി നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്. ജനങ്ങളുടെയും മാധ്യമങ്ങളുടെയും വിജയം. നീതിന്യായ പീഠത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിച്ചു. എത്ര പണം ഉണ്ടെങ്കിലും കോടതിയെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമായെന്നും ജോമോന്‍ പറഞ്ഞു. അഭയ കേസില്‍ വിധി അറിഞ്ഞ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസിലെ മുഴുവന്‍ തെളിവുകളും കോടതിക്കു മുന്നില്‍ വന്നു. സഭയും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെങ്കിലും സത്യം വിജയിച്ചു. സാക്ഷിയായ അടയ്ക്കാ രാജുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. ക്‌നാനായ സഭാംഗമായ തന്നെ എല്ലാത്തരത്തിലും പദ്രവിച്ചു. കന്യാസ്ത്രീയായ തന്റെ സഹോദരിയെ പോലും തനിക്കെതിരെ തിരിച്ചു.

ഇന്നത്തെ ദിവസത്തിനു വേണ്ടിയാണ് ഞാന്‍ ജീവിച്ചത്. ഇനി ശിക്ഷ നാളെ അറിയാം. ഇന്ന് മരിച്ചാലും താന്‍ സന്തോഷവാനാണ്. ദൈവം ഇറങ്ങിവന്നാല്‍ പോലും കേസ് തെളിയാന്‍ പോകുന്നില്ലെന്ന് പലരും പറഞ്ഞു. എന്നാല്‍ ദൈവം അടയ്ക്കാ രാജുവിന്റെയും ജഡ്ജിയുടെയും രൂപത്തില്‍ അവതരിച്ചുവെന്നും ജോമോന്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top