×

സ്ഥാനാര്‍ത്ഥികള്‍ ജാഗ്രതൈ – അളവില്‍ കൂടുതല്‍ മദ്യം വാങ്ങുന്നവരെ കുടുക്കാന്‍ എക്‌സൈസ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയില്‍ ലഹരി വസ്തുക്കളുടെ അനധികൃത വില്‍പ്പനയും ഉപയോഗവും തടയാന്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിക്കുന്നു. പോലീസ്, നാര്‍കോട്ടിക്‌സ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും കര്‍ശന പരിശോധനയും നിരീക്ഷണവും ആരംഭിക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു. ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം നാളെ തുറക്കും.

ലഹരി കടത്തു തടയാന്‍ ജില്ലയുടെ ചെക്‌പോസ്റ്റുകളില്‍ വിവിധ വിഭാഗങ്ങളുടെ സംയുക്ത സ്‌പെഷ്യല്‍ ഡ്രൈവ് ഉടന്‍ ആരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. തീര മേഖലകളില്‍ പരിശോധനയ്ക്ക് പോലീസ്, എക്‌സൈസ്, നാര്‍കോട്ടിക്‌സ് വകുപ്പുകള്‍ പ്രത്യേക ടീം രൂപീകരിക്കണം. മലയോര മേഖലകളില്‍ വനംവകുപ്പുമായി ആലോചിച്ചു പരിശോധനകള്‍ നടത്തണം. റെയില്‍വേ സ്‌റ്റേഷനുകളിലെ പരിശോധനയ്ക്കു റെയില്‍വേ സംരക്ഷണ സേനയുമായി ചേര്‍ന്നു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top