×

87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ സ്പ്രിങ്ക്‌ളെര്‍ ചോര്‍ത്തി എന്ന ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: കൊറോണ രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും മാത്രമല്ല 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിവരങ്ങള്‍ വിവാദ കമ്ബനിയായ സ്പ്രിങ്ക്‌ളെര്‍ ചോര്‍ത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ സര്‍വര്‍ വിലാസം തിരുത്തിയിട്ട് കാര്യമില്ലഎന്നും എല്ലാ വിവരങ്ങളും പോവുന്നത് കമ്ബനിയുടെ സര്‍വറിലേക്കാണ് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സ്പ്രിങ്ക്‌ളെര്‍ എന്ന കമ്ബനി കേരലത്തീന് നല്‍കുന്ന സേവനങ്ങള്‍ സൗജന്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞ കാര്യം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു .ഇന്ന് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകളില്‍എം പറയുന്നത് സേവനത്തിനുള്ള തുക കോവിഡ് 19 നു ശേഷം നല്‍കിയാല്‍ മതിയെന്നാണ്.

ട്രംപിന്റെ പിആര്‍ കമ്ബനിയാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും ആരോപണമുണ്ടായിരുന്നു. സ്പ്രിംഗ്‌ളര്‍ പി.ആര്‍.കമ്ബനി അല്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കമ്ബനി പി.ആര്‍ സേവനവും നടത്തുന്നുണ്ടെന്ന് അവരുടെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ഇതില്‍ ഏതാണ് ശരി എന്നതായിരുന്നു ചെന്നിത്തലയുടെ ആദ്യ ചോദ്യം.വിവരങ്ങള്‍ ഇന്ത്യയിലെ സെര്‍വറില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അമേരിക്കയിലുള്ള കമ്ബനി സെര്‍വറിലാണെന്ന് സൈറ്റില്‍ പറയുന്നു. സെര്‍വര്‍ ഇന്ത്യയില്‍ സൂക്ഷിച്ചാലും അമേരിക്കയിലിരുന്ന് വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലേ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top