×

രോഗികള്‍ കുറഞ്ഞതിനാല്‍ ജോലിക്ക് വരേണ്ടെന്ന് മാനേജ്മെന്റ്; ഷിഫ്റ്റ് ക്രമീകരണം മാത്രമാണ് നടത്തിയതെന്ന് വിശദീകരിച്ചു ആശുപത്രി

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ നഴ്സുമാര്‍ക്ക് ശമ്ബളം കൊടുക്കാതിരിക്കുകയോ പിരിച്ചുവിടല്‍ പോലുള്ള നടപടികള്‍ എടുക്കുകയോ പാടില്ലെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് എസ്‌പി ആശുപത്രിയുടെ നടപടി എന്ന പരാതിയാണ് ഉയരുന്നത്. 11 നഴ്സുമാരേയാണ് ആശുപത്രി പിരിച്ചുവിട്ടതായി ആക്ഷേപം ഉയര്‍ന്നത്. ഇതില്‍ കോണ്‍ട്രാക്‌ട് കഴിഞ്ഞവരും കോണ്‍ട്രാക്‌ട് പിരിഡ് പൂര്‍ത്തിയാക്കാന്‍ ഇരിക്കുന്നവരും ഉണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആശുപത്രിയില്‍ വരേണ്ടെന്നാണ് മാനേജ്മെന്റ് അറിയിച്ചിരിക്കുന്നതെന്ന് നഴ്സുമാര്‍ പറയുന്നു.

‘കോണ്‍ട്രാക്‌ട് പുതുക്കിയിട്ടില്ല. കൊവിഡ് ആയതിനാല്‍ ആശുപത്രിയില്‍ രോഗികള്‍കുറവാണെന്നും അതുകൊണ്ട് തന്നെ ജോലിക്ക് എത്തേണ്ട സാഹചര്യമില്ലെന്നുമാണ് അറിയിച്ചത്. മാര്‍ച്ച്‌ മാസത്തെ ശമ്ബളം പകുതി നല്‍കുമെന്നാണ് പറഞ്ഞത്. ഏപ്രില്‍ മാസത്തെ ശമ്ബളം പകുതി മാത്രമേ നല്‍കു. ബാക്കി പകുതി ശമ്ബളമില്ലാത്ത അവധിയായി കണക്കാക്കണം എന്നാണ് മറ്റ് നഴ്സുമാരോട് അറിയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top