×

പരീക്ഷമാറ്റി, വിദ്യാലയങ്ങള്‍ക്ക്​ അവധി; സംസ്​ഥാനത്ത്​ അതീവ ജാഗ്രത -മുഖ്യമന്ത്രി

ഏഴാം ക്ലാസ് വരെ സ്‌കൂളുകള്‍ക്ക് അവധി – മത ചടങ്ങുകള്‍ ഒഴിവാക്കണം- മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുതായി ആറുപേര്‍ക്കുകൂടി കോവിഡ്​ ബാധ സ്​ഥിരീകരിച്ചതോടെ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളതെന്ന്​ മന്ത്രിസഭാ തീരുമാനം വിശദീകരിക്കവേ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏഴാം ക്ലാസുവരെ പരീക്ഷ നടത്തില്ല.എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങള്‍ ഒഴിവാക്കണം. ജനങ്ങളുടെ കൂടിച്ചേരലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രധാന തീരുമാനങ്ങള്‍:

1. ഏഴാം ക്ലാസുവരെ പരീക്ഷയില്ല. 2. എട്ട്​ മുതല്‍ അതീവ സുരക്ഷാ മുന്‍കരുതലോടെ പരീക്ഷ.
3. സി.ബി.എസ്​.ഇ ഉള്‍പ്പെടെ എല്ലാ സ്​കൂളുകളും കോളജ്​, മദ്​റസ, അംഗന്‍വാടി, പ്രഫഷനല്‍ വിദ്യാഭ്യാസ സ്​ഥാപനങ്ങള്‍ എന്നിവ മാര്‍ച്ച്‌​ 31 വരെ അടച്ചിടും.
4. രോഗ ലക്ഷണങ്ങളുള്ളവരെ പരീക്ഷ എഴുതിക്കില്ല.
5. ട്യൂഷന്‍, സ്​പെഷല്‍ ക്ലാസുകള്‍ തുടങ്ങിയവക്കും മാര്‍ച്ച്‌​ 31 വരെ അവധി
6. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങള്‍ ഒഴിവാക്കണം. ജനങ്ങളുടെ അനിയ​ന്ത്രിതമായ കൂടിച്ചേരല്‍ അപകടം സൃഷ്​ടിക്കും.
7. തിയറ്ററുകളും നാടകശാലകളും അടച്ചിടും. കലാ സാംസ്​കാരിക പരിപാടികള്‍ ഒഴിവാക്കും.
8. സര്‍ക്കാര്‍ ഓഫിസുകളില്‍ രോഗബാധ നിയന്ത്രിക്കാന്‍ മുന്‍കരുതലെടുക്കും.
9. വിവാഹം ചടങ്ങുകള്‍ മാത്രമായി ലളിതമാക്കണം. കൂടുതല്‍പേര്‍ ഒത്തുചേരുന്നത്​ ദോഷം ചെയ്യും.
10. ശബരിമലയില്‍ നിത്യപൂജ മാത്രം നടത്തുക. ദര്‍ശനത്തിന്​ പോകുന്നത്​ ഒഴിവാക്കുക.
11. സര്‍ക്കാര്‍ പൊതു പരിപാടികള്‍ എല്ലാം ഒഴിവാക്കും
12. ഇറ്റലി, ഇറാന്‍, സിങ്കപ്പൂര്‍ തുടങ്ങിയ രോഗബാധിത രാജ്യങ്ങളില്‍നിന്ന്​ വരുന്നവര്‍ സ്വമേധയാ നിരീക്ഷണത്തിന് വിധേയമാകണം. സര്‍ക്കാര്‍ സംവിധാനങ്ങളെ ബന്ധപ്പെടണം. മറ്റുള്ളവരുമായി സമ്ബര്‍ക്കത്തിലേര്‍പ്പെടരുത്​.
13. യാത്രാവിവരങ്ങള്‍ ആരും മറച്ചുവെക്കരുത്​. അത്തരക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ആദ്യം രോഗം ബാധിച്ച ഇറ്റലിയില്‍നിന്ന്​ വന്നവരുടെ അലംഭാവമാണ്​ സ്​ഥിതി വഷളാക്കിയത്​.
14. സ്വകാര്യ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും.
15. വിമാനത്താവളങ്ങളില്‍ കൂടുതല്‍ നിരീക്ഷണവും ഇടപെടലും നടത്തും.
16. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട്​ മെഡിക്കല്‍ കോളജുകളില്‍ സ്രവ പരിശോധന സൗകര്യം. വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏര്‍പ്പെടുത്തും.
17. നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക്​ ഭക്ഷ്യവസ്​തുക്കള്‍ എത്തിക്കാന്‍ കലക്​ടര്‍മാര്‍ക്ക്​ നിര്‍ദേശം നല്‍കി.
18. വിദേശികള്‍ കേരളത്തിലെത്തിയാല്‍ അറിയിക്കണം.
19. മാസ്​കുകളും സാനി​െറ്റെസറും കൂടുതല്‍ ഉല്‍പാദിപ്പിക്കും.
20. യാത്ര മുടങ്ങുന്നത്​ മൂലം വിദേശത്ത്​ ജോലി ചെയ്യുന്നവര്‍ നേരിടുന്ന പ്രയാസം പരിഹരിക്കും. ഇതുസംബന്ധിച്ച്‌​ കേന്ദ്രസര്‍ക്കാറുമായി സംസാരിച്ചിട്ടുണ്ട്​.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top