×

സിന്ധ്യ കേന്ദ്രമന്ത്രിസഭയിലേക്ക് -കോണ്‍ഗ്രസ്സില്‍ നിന്ന് ഇനി രാജ്യസേവനം സാധിക്കില്ലെന്ന തിരിച്ചറിവിലാണ് താന്‍ രാജിവെയ്ക്കുന്നത്. ജ്യോതിരാദിത്യ

ന്യുഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിലെ പൊട്ടിത്തെറി പൂര്‍ണ്ണമായി. ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ 14 എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ടു. ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. ‘പാര്‍ട്ടി വിട്ട് പോകേണ്ട അനിവാര്യമായ സമയം ഇതാണെന്ന് സിന്ധ്യ പ്രതികരിച്ചു.

‘കഴിഞ്ഞ 18 വര്‍ഷമായി പാര്‍ട്ടിയിലെ പ്രാഥമികാംഗമാണ്. ഇപ്പോള്‍ അത് ഉപേക്ഷിച്ചുപോകേണ്ട സമയമായി. പാര്‍ട്ടിയിലെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ രാജിവയ്ക്കുന്നതായി മാര്‍ച്ച്‌ ഒമ്ബതിന് തയ്യാറാക്കിയ രാജിക്കത്തില്‍ പറയുന്നു. രാജിക്കത്ത് കൈമാറിയതിനു പിന്നാലെ സിന്ധ്യയുടെ ഓഫീസില്‍ നിന്ന് സ്റ്റാഫും പുറത്തേക്ക് പോയി. ജ്യോതിരാദിത്യയുടെ പിതാവ് മാധവറാവു സിന്ധ്യയുടെ 75ാം ജന്മവാര്‍ഷികം കോണ്‍ഗ്രസ് ആചരിക്കുന്നതിനിടെയാണ് ഈ സംഭവം.

അതിനിടെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിന്ധ്യയെ പുറത്താക്കിയതായി കോണ്‍ഗ്രസ് അറിയിച്ചു. സിന്ധ്യയെ പുറത്താക്കിയത് ഉചിതമായ തീരുമാനമാണ്. പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് സഹിക്കാന്‍ കഴിയില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

അതേസമയം, സിന്ധ്യയുടെ നേതൃത്വത്തിലുള്ളവര്‍ ബി.ജെ.പിയിലേക്ക് പോകാനാണ് സാധ്യത. സിന്ധ്യ രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച. സിന്ധ്യയെ കേന്ദ്രമന്ത്രിയാക്കുമെന്ന് സൂചനയുണ്ട്.

സിന്ധ്യയും കൂട്ടരും പാര്‍ട്ടി വിട്ടതോടെ മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തുലാസിലായി. 20 മന്ത്രിമാരും ഇന്നലെ രാജിസമര്‍പ്പിച്ചിരുന്നു. പുതിയ മന്ത്രിസഭ രൂപീകരിക്കാനിരിക്കേയാണ് പാര്‍ട്ടിയില്‍ പിളര്‍പ്പ്. രാജ്യസഭയിലേക്ക് മത്സരിക്കുന്ന തന്നെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചുവെന്ന് സിന്ധ്യ ആരോപിക്കുകയും ചെയ്തത് കമല്‍നാഥിനെ ലക്ഷ്യമിട്ടാണ്.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top