×

ഈ ആഴ്ച വിമാനം ഇറങ്ങുന്നത് 23000 പേര്‍ ഇന്ത്യയിലെ രോഗികള്‍ 172 – കേരളവും റെഡ് സോണിലേക്ക്

കൊറോണാ ബാധിച്ച്‌ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്ന 26,000 പേരെ സ്വീകരിക്കാന്‍ മുംബൈ ഒരുങ്ങുന്നത്. വരുന്നവരെ എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യണം എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാരും. വിവിധ രാജ്യങ്ങളില്‍ നിന്നായി 23 വിമാനങ്ങളാണ് മുംബൈ എയര്‍പ്പോര്‍ട്ടില്‍ എത്തുന്നത്.

ഇതിനുമുന്‍പ് ദുബായില്‍ നിന്നെത്തിയ 15 പേര്‍ക്ക് കോറോണാ ബാധ സ്ഥിരീകരിച്ചതോടെ, പുതുതായി പണിത എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലനകേന്ദ്രം ക്വാറന്റൈ സെന്റര്‍ ആക്കി മാറ്റിയിരുന്നു ബി എം സി. മരോളിലുള്ള് സെവന്‍ ഹില്‍സ് ഹോസ്പിറ്റലിലും പോവായിലുള്ള ഈ കേന്ദ്രത്തിലും ആയിരിക്കും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റൈ ഫെസിലിറ്റി ഒരുക്കുക.

മുംബൈയിലും പരിസര പ്രദേശങ്ങളീലും വീടുകള്‍ ഉള്ളവര്‍ക്ക് വീടുകളില്‍ പോകുവാന്‍ അനുവാദമുണ്ട്, എന്നാല്‍ അവര്‍ വീടുകളീല്‍ 14 ദിവസത്തെ ഐസൊലേഷന് വിധേയരാകണം. അതുപോലെ, മുംബൈക്കടുത്തുള്ള പൂണെ, നാസിക് തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും, അവര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവരാണെങ്കില്‍ വീടുകളിലേക്ക് പോകുവാന്‍ അനുവാദമുണ്ട്. എന്നാല്‍ പൊതു ഗതാഗത സൗകര്യം ഉപയോഗിക്കരുത് മാത്രമല്ല ഇവരും വീടുകളില്‍ 14 ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷന് വിധേയരാകണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top