×

മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. – സന്ദീപ് വാര്യര്‍ –

കൊച്ചി: നടന്‍ വിജയിനെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. മലയാള സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെയും റെയ്ഡ് വരുമെന്ന തരത്തിലാണ് സന്ദീപിന്റെ പ്രതികരണം. നേരത്തെ, പൗരത്വ നിയമത്തെ എതിര്‍ത്ത് പ്രതിഷേധം നടത്തിയ സിനിമ പ്രവര്‍ത്തകര്‍ക്ക് എതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് നടത്തുമെന്ന് സന്ദീപ് പറഞ്ഞത് വിവാദമായിരുന്നു.

‘ഇന്‍കം ടാക്‌സ് ആക്‌ട് രാജ്യത്തിന് മുഴുവന്‍ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍കം ടാക്‌സ് റെയ്ഡ് വരികയാണെങ്കില്‍ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥര്‍ പേടിച്ച്‌ കണ്ടം വഴി ഓടിക്കോളും.’- സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വിജയുടെ ഒരു ചിത്രവും വാര്യര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top