×

രോ​ഗികള്‍ക്കായി പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച്‌ പാലിയേറ്റീവ് സെന്ററുകള്‍ തുറക്കുന്ന പദ്ധതി സജീവമാക്കി സിപിഎം.

കൊച്ചി: നിര്‍ദ്ധനരായ രോ​ഗികള്‍ക്കായി പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച്‌ പാലിയേറ്റീവ് സെന്ററുകള്‍ തുറക്കുന്ന പദ്ധതി സജീവമാക്കി സിപിഎം.
കളമശ്ശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസില്‍ എറണാകുളം ജില്ലയിലെ ഇത്തരത്തിലുളള രണ്ടാമത്തെ സെന്റര്‍ തുറന്നു. കെട്ടിടത്തിന്‍റെ ഒരു ഭാഗത്ത് കിടപ്പുരോഗികള്‍ക്കായുള്ള ഫിസിയോ തെറാപ്പി സെന്‍ററാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

സിപിഎം ആഭിമുഖ്യത്തില്‍ രൂപീകരിച്ച കനിവ് പാലിയേറ്റീവ് കെയര്‍ സംഘമാണ് കളമശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ പാലിയേറ്റീവ് സെന്‍റര്‍ തുറന്നത്.സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യമായാണ് ചികിത്സ.

കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കും. സിപിഎം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഇത്തരത്തില്‍ ഇരുപത് സെന്‍ററുകള്‍ തുടങ്ങാനാണ് സിപിഎമ്മിന്‍റെ പദ്ധതി. ഈ വര്‍ഷം മാര്‍ച്ചോടെ ഇടപ്പള്ളിയിലെ സെന്‍ററിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top