×

ഫെബ്രുവരി 23 ന്റെ ഹർത്താലിന് ഐക്യദാർഢ്യം – പി പി അനിൽകുമാർ

 

എറണാകുളം:: ജുഡീഷ്യറിയും ഭരണകൂടങ്ങളും ചേർന്ന് രാജ്യത്തെ പട്ടികജാതി വിഭാഗങ്ങളുടെ ഭരണഘടനാപരമായ സംവരണം പടിപടിയായി കുറയ്ക്കുവാനും നിർത്തലാക്കാനും നടത്തുന്ന നീക്കത്തിനെതിരെ കേരള പുലയൻ മഹാസഭ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി പി അനിൽകുമാർ പ്രസ്താവിച്ചു.

സമൂഹത്തിലെ മറ്റ് ഇതര വിഭാഗങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും അമിതപ്രാധാന്യം നൽകി സർക്കാരുകളും മറ്റു ഭരണഘടനാ സ്ഥാപനങ്ങളും ഒപ്പം നിൽക്കുമ്പോൾ പട്ടികജാതി ദളിത് വിഭാഗങ്ങളോട് തലതിരിഞ്ഞ സമീപനം സ്വീകരിക്കുന്നത് ശരിയായ രീതി അല്ലെന്നും അനിൽ കുമാർ ആരോപിച്ചു..

ഫെബ്രുവരി 23 ന് രാജ്യവ്യാപകമായി പട്ടികജാതി ദളിത് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ബന്ധിനോടനുബന്ധിച്ച് കേരളത്തിൽ നടക്കുന്ന ഹർത്താലിന് കേരള പുലയൻ മഹാസഭ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അനിൽകുമാർ അറിയിച്ചു .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top