×

ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ പോലീസ് ഗൂഢ നീക്കം; പ്രതിഷേധാര്‍ഹം – കേരള പുലയന്‍ മഹാസഭ

തൊടുപുഴ : രാജ്യത്തെ പട്ടിക ജാതി- വര്‍ഗ്ഗ വിഭാഗങ്ങളെ ബാധിക്കുന്ന
ഗൗരവതരമായ സംവരണ അട്ടിമറിക്കെതിരെ എസ് സി- എസ് ടി വിഭാഗങ്ങള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഭാരത് ബന്ദും അതോടനുബന്ധിച്ച് കേരളത്തില്‍ നടന്ന ഹര്‍ത്താലും പരാജയപ്പെടുത്താന്‍ ഭരണകൂടവും പോലീസും നടത്തിയ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി അനില്‍കുമാര്‍ പറഞ്ഞു.
പല സ്ഥലങ്ങളിലും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ വേണ്ടി യാതൊരു പ്രകോപനവും കൂടാതെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ പോലീസ് നിഷ്ഠൂരമായി ഇടപെട്ട് അറസ്റ്റ് ചെയ്ത് നീക്കുകയുണ്ടായി. തൊടുപുഴയില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ ദളിത് സംഘടനാ പ്രവര്‍ത്തകരുടെ നേതാക്കളെ അറസ്റ്റ് ചെയ്ത്
കരുതല്‍ തടങ്കലില്‍ വച്ചു.
പട്ടിക ജാതി വര്‍ഗ്ഗ വിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും വേണ്ടി പോരാടിയ
പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ വച്ചത് തെറ്റാണെന്നും
പി പി അനില്‍കുമാര്‍ പറഞ്ഞു.
തൊടുപുഴയില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കുവാന്‍ വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ വിജോ വിജയന്‍,( കേരള ദലിത് സംരക്ഷണ സമിതി ചെയര്‍മാന്‍ ) സജി നെല്ലാനിക്കാട്ട് (കേരള ദലിത് പാന്തേഴ്‌സ് സംസ്ഥാന സെക്രട്ടറി) പി എം മോസസ്സ് (ജില്ലാ പ്രസിഡന്റ് ആദിവാസി ഫോറം) സി എസ് സൈജു, രാജന്‍ മക്കുപാറ( ചേരമര്‍ സംഘം ) ചാക്കോ ആറ്റുപിള്ളി,
( പൗരവകാശ സംരക്ഷണ സമിതി) സന്ദീപ്, മനോജ് ആലക്കോട്, ബാബു, ഷാജി, ലീല ദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഹര്‍ത്താലിനോട് സഹകരിച്ച മുഴുവന്‍ ജനവിഭാഗങ്ങളോടും അദ്ദേഹം നന്ദി അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top