×

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ! – തൊഴിലില്ലാത്തവര്‍ക്ക് മാസം 7,500 രൂപവരെ തൊഴിലില്ലായ്മ വേതനം. 15 രൂപയ്ക്കു ഭക്ഷണം നല്‍കുന്ന 100 ഇന്ദിരാ കന്റീനുകള്‍ മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യം.

ന്യൂഡല്‍ഹി ∙ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ സകല തന്ത്രങ്ങളും പയറ്റി കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക. തൊഴിലില്ലാത്തവര്‍ക്ക് മാസം 5,000 മുതല്‍ 7,500 രൂപവരെ തൊഴിലില്ലായ്മ വേതനം നല്‍കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനം.കൂടാതെ തൊഴില്‍ രഹിതരായ ബിരുദധാരികള്‍ക്ക് 5000 രൂപയും ബിരുദാനന്തര ബുരുദര്‍ക്ക് 7500 രൂപയും നല്‍കുമെന്ന വാഗ്ദാനവും പ്രകടനപത്രികയിലൂടെ കോണ്‍ഗ്രസ് നല്‍കുന്നു.

വെള്ളം, വൈദ്യുതി വിതരണങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് പദ്ധതികളുള്‍പ്പെടെയും വാക്ദാനം ചെയ്യുന്നു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി എല്ലാ മാസവും സൗജന്യമായി നല്‍കും.

മലിനീകരണമില്ലാതാക്കാനും ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വര്‍ഷാവര്‍ഷം ബജറ്റില്‍ നല്ലൊരു പങ്ക് നീക്കിവയ്ക്കും. തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് 5,000 രൂപയും ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് 7,500 രൂപയും തൊഴിലില്ലായ്മ വേതനം ലഭ്യമാക്കും. യുവ സ്വാഭിമാന്‍ യോജന പ്രകാരമാണ് ഇതു നല്‍കുകയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.

പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരുമെന്നും പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് വാദിക്കുന്നു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ക്ക് നഴ്സറി മുതല്‍ പിച്ച്‌ഡി വരെയുള്ള വിദ്യാഭ്യാസം സൗജന്യമാകുമെന്നും എല്ലാവര്‍ക്കും 200 യൂണിറ്റ് വരെയുള്ള വൈദ്യുതിയും സൗജന്യമാക്കുമെന്നും പ്രകടനപത്രികയിലുണ്ട്. എഎപിയുടെ പ്രകടപത്രികയുമായി ഏറെ സാമ്യമുണ്ട് കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയ്ക്ക്. 200 യൂണിറ്റ് വരെയുള്ള വൈദ്യുതി നേരത്തെ തന്നെ ദല്‍ഹിയില്‍ എഎപി സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നുണ്ട്.

കുറഞ്ഞ വിലയ്ക്കു ഭക്ഷണം നല്‍കുമെന്നതാണു മറ്റൊരു പ്രഖ്യാപനം. 15 രൂപയ്ക്കു ഭക്ഷണം നല്‍കുന്ന 100 ഇന്ദിരാ കന്റീനുകള്‍ സ്ഥാപിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top