×

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ഡിവൈഎസ്പി ശ്യാം ചോദ്യം ചെയ്യുന്നു … ഉത്തരം തേടുന്നത് 100 ചോദ്യങ്ങള്‍ക്ക്‌

കൊച്ചി:  പാലാരിവട്ടം ഫ്ലൈഓവര്‍ അഴിമതിക്കേസില്‍, ആരോപണവിധേയനായ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. രാവിലെ പതിനൊന്നോടെ പൂജപ്പുരയിലെ വിജിലന്‍സ് ഓഫീസില്‍ എത്തിയ കുഞ്ഞിനെ പ്രത്യേക അന്വേഷണ സംഘത്തലവന്‍ ഡിവൈ.എസ്.പി ശ്യാംകുമാറിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. പ്രത്യേകം തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞില്‍ നിന്നും വിവരങ്ങള്‍ തേടുന്നത്.

 

അതേസമയം, അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ പിന്നീടത്തേക്ക് നീട്ടിയാല്‍ കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള സാദ്ധ്യതയും തള്ളിക്കളായാനാവില്ല. നേരത്തെ, സമാന രീതിയില്‍ കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ഈ മാസം അഞ്ചിനാണ് ഫ്ലൈഓവര്‍ അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയത്. ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയലില്‍ നിയമോപദേശം തേടിയശേഷമാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്.

 

100 ചോദ്യങ്ങളാണ് അതിലുള്ളത്. വിജിലന്‍സ് ശേഖരിച്ച വിവിധ രേഖകളെക്കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുന്നത്. അതേസമയം, ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇബ്രാഹിം കഞ്ഞിനെ അറസ്റ്റ് ചെയ്‌തേയ്ക്കുമെന്ന സൂചനയും അന്തരീക്ഷത്തിലുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച്‌ വിജിലന്‍സ് പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാകട്ടെ എന്ന് മാത്രമാണ് വിജിലന്‍സ് പറയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top