×

ഏഴ് മണിക്കൂറെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കസേരയില്‍ കാണണം ;- പഞ്ചിംഗ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കും

തിരുവനന്തപുരം: മാസത്തില്‍ പത്തുമണിക്കൂറോ അതിലധികമോ അധികസമയം ജോലിചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരുദിവസം പകരം അവധി (കോമ്ബന്‍സേറ്ററി ഓഫ്) അനുവദിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

ഓരോ ദിവസത്തെയും നിര്‍ബന്ധിത പ്രവൃത്തിസമയമായ ഏഴുമണിക്കൂര്‍ കഴിഞ്ഞുള്ള ജോലിസമയമാണ് അധികസമയമായി കണക്കാക്കുക. ബയോമെട്രിക് പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന ഓഫീസുകളിലെ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം.

മാസം ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവധി ഗ്രേസ് സമയം 300 മിനിറ്റാണ്. ഒരുദിവസം വിനിയോഗിക്കാവുന്നത് ഒരു മണിക്കൂറും. ഗ്രേസ് സമയം ഓരോ മാസവും 16 മുതല്‍ അടുത്ത 15 വരെയാണ് കണക്കാക്കുന്നത്. പകുതിദിവസത്തെ ജോലിക്കും ഗ്രേസ് സമയം അനുവദിക്കും.

പഞ്ചിങ് സ്പാര്‍ക്കുമായി ബന്ധിപ്പിച്ച ഓഫീസിലെ ജീവനക്കാര്‍ വരുമ്ബോഴും പോകുമ്ബോഴും തിരിച്ചറിയല്‍ കാര്‍ഡ് മുഖേനയോ പെന്‍നമ്ബര്‍ രേഖപ്പെടുത്തിയോ ഹാജര്‍ രേഖപ്പെടുത്തണം.

ഓരോ മാസവും 16 മുതല്‍ അടുത്ത മാസം 15 വരെയുള്ള അവധിയപേക്ഷ സ്പാര്‍ക്കിലൂടെ നല്‍കിയില്ലെങ്കില്‍ അനധികൃത അവധിയായി കണക്കാക്കി ഈ ദിവസങ്ങളിലെ ശന്പളം വെട്ടിക്കുറയ്ക്കും. എന്നാലും പിന്നീട് അവധിക്ക് അപേക്ഷിച്ചാല്‍ ശമ്ബളം നല്‍കും. ഇതിനുള്ള അറിയിപ്പ് ജീവനക്കാര്‍ക്ക് എസ്.എം.എസ്. മുഖേന നല്‍കും.

അനുവദനീയമായ ഗ്രേസ് സമയം കഴിഞ്ഞ് വൈകിയെത്തുന്നവരും നേരത്തേ പോകുന്നവരും അവധിക്ക് അപേക്ഷിച്ചില്ലെങ്കില്‍ ശമ്ബളം കുറയ്ക്കും. ഗ്രേസ് സമയത്തിനു പുറമേ, വൈകി വരുന്നതോ നേരത്തേ പോകുന്നതോ അനുവദിക്കില്ല. ഒറ്റത്തവണ പഞ്ച് ചെയ്താല്‍ ഹാജരായി കണക്കാക്കില്ല, ആ ദിവസം അവധിയാകും. ദിവസവേതന, താത്കാലിക, കരാര്‍ ജീവനക്കാരെ പഞ്ചിങ്ങില്‍നിന്ന് ഒഴിവാക്കി. ഗ്രേസ് സമയം കുറഞ്ഞാല്‍ പുനഃസ്ഥാപിക്കാനാവില്ല.

സാങ്കേതിക തകരാര്‍മൂലം പഞ്ചിങ് മുടങ്ങിയാല്‍ പുനഃക്രമീകരിക്കും. സര്‍വീസില്‍ പുതിയതായി നിയമിതരാവുന്നവര്‍ ആ ദിവസംതന്നെ ലഭിക്കുന്ന പെന്‍ നമ്ബര്‍ ഉപയോഗിച്ച്‌ പഞ്ച് ചെയ്യണം.

ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പാക്കാന്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ഓഫീസുകളിലും ആധാര്‍ അധിഷ്ടിത സോഫ്റ്റ്‌വേറായ സ്പാര്‍ക്കുമായി ബന്ധിപ്പിച്ച്‌ പഞ്ചിങ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top