×

സ്ത്രീകള്‍ക്ക് പോകാന്‍ വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്: യേശുദാസ് ‘സ്ത്രീകള്‍ കാട്ടിലെത്തുമ്പോള്‍ ചില അയ്യപ്പ ഭക്തരുടെ മനസിന് ചാഞ്ചല്യമുണ്ടാകും ‘

ചെന്നൈ: ശബരിമല യുവതി പ്രവേശനത്തെ എതിര്‍ത്ത് ഗായകന്‍ കെ ജെ യേശുദാസ് രംഗത്ത്. ശബരിമലയിലെത്തുന്ന അയ്യപ്പന്മാര്‍ക്ക് സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും എന്നാണ് യേശുദാസ് പറഞ്ഞിരിക്കുന്നത്.

ചെന്നൈയില്‍ ഒരു സംഗീത പരിപാടിക്ക് എത്തിയപ്പോഴാണ് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് യേശുദാസ് മറുപടി നല്‍കിയത്.

”സുന്ദരിയായ ഒരു സ്ത്രീയാണെന്ന് കരുതൂ, ഒരു വ്യത്യാസവും സംഭവിക്കില്ല. അയ്യപ്പന്‍ കണ്ണ് തുറന്ന് നോക്കുകയൊന്നുമില്ല. എന്നാല്‍ ശബരിമലയിലേക്ക് എത്തുന്ന മറ്റ് അയ്യപ്പന്മാര്‍ സ്ത്രീകളെ കാണും. അത് മനസ്സിന് ചാഞ്ചല്യമുണ്ടാക്കും. ഉദ്ദേശം മാറിപ്പോകും. അതുകൊണ്ടാണ് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകണ്ട എന്ന് പറയുന്നത്. വേറെ എത്രയോ ക്ഷേത്രങ്ങളുണ്ട്. സ്ത്രീകള്‍ക്ക് അവിടെയൊക്കെ പോകാമല്ലോ” എന്നാണ് യേശുദാസ് പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top