×

ഓണ്‍ലൈന്‍ ന്യൂസ് ചാനലുകളുടെ സംഘടനയായ കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ഓൺലൈൻ മാധ്യമ പ്രതിനിധികളുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) യുടെ പുതിയ പ്രസിഡന്റായി സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്റ് നെല്ലിക്കുന്നേലിനെയും സെക്രട്ടറിയായി കാസർകോട് വാർത്താ എഡിറ്റർ അബ്ദുൽ മുജീബിനെയും ട്രഷററായി ട്രൂവിഷൻ ന്യൂസ് എഡിറ്റർ കെ കെ ശ്രീജിത്തിനെയും തെരഞ്ഞെടുത്തു.

മുതിർന്ന മാധ്യമ പ്രവർത്തകൻ ആർ ഗോപീകൃഷ്ണനെ രക്ഷാധികാരിയായി നാമനിർദ്ദേശം ചെയ്യാനും യോഗം തീരുമാനിച്ചു.

വൈസ് പ്രസിഡന്റായി സോയിമോൻ മാത്യു (മലയാളി വാർത്ത), ജോയിന്റ് സെക്രട്ടറിമാരായി അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ) എന്നിവരെയും തെരഞ്ഞെടുത്തു.

അൽ അമീൻ (ഇ വാർത്ത), ഷാജൻ സ്കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ് കേരള), ബിനു ഫൽഗുണൻ (വൺ ഇന്ത്യ), സാജു കൊമ്പന്‍ ( അഴിമുഖം ) സാജ് കുര്യൻ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ്), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് ( കെ വാര്‍ത്ത ), കെ ആർ രതീഷ് (ഗ്രാമജ്യോതി) എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുത്തു.

കോം ഇന്ത്യയില്‍ അംഗങ്ങള്‍ ആകാന്‍ ആഗ്രഹിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് 4comindia@gmail.com എന്ന ഇ മെയില്‍ അഡ്രസില്‍ അപേക്ഷ സമര്‍പ്പിക്കുകയോ 9961674536 എന്ന നമ്പരില്‍ വിളിക്കുകയോ ചെയ്യാം.

ഓൺലൈൻ മാധ്യമങ്ങളോടുള്ള അവഗണന അവസാനിപ്പിച്ചു വാർത്തകൾ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് സ്വാതന്ത്ര്യമായി പ്രവർത്തിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് കേന്ദ്ര – സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top