×

‘മഹാ’ ശക്തി പ്രാപിക്കുന്നു; സംസ്ഥാനത്ത് മഴ കനത്തു, പത്തു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. കാറ്റ് ലക്ഷദ്വീപ് ലാക്കാക്കി നീങ്ങാന്‍ തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ ശക്തമായി. ഇന്ന് പത്തു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉച്ചയോടെ മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിലെത്തുമെന്നാണ് കരുതുന്നത്. ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ഭരണകൂടം അറിയിച്ചു. ജനങ്ങളെ ക്യാംപുകളിലേക്കു മാറ്റി. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും സംഭരിച്ചതായി അധികൃതര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിര്‍ത്തിവച്ചു.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും സംസ്ഥാനത്ത് ശകതമായ കാറ്റും മഴയും ഉണ്ടാവുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉണ്ട്.

കേരള തീരത്ത് ശനിയാഴ്ച വരെ മീന്‍പിടിത്തും പൂര്‍ണമായി നിരോധിച്ചു. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നാല് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ താലൂക്കുകളായ കൊച്ചി, പറവൂര്‍, ചാവക്കാട്, കൊടുങ്ങല്ലൂര്‍ എന്നീ താലൂക്കുകളിലാണ് അവധി. കൂടാതെ എംജി സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ എല്ലാം മാറ്റി.

അതിപ്രക്ഷുബ്ധാവസ്ഥയിലുള്ള കടലില്‍ ഒരു കാരണവശാലും പോകാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്.

അതിനിടെ, എറണാകുളത്തെ ചെല്ലാനം, നായരമ്ബലം, എടവനക്കാട് എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.നായരമ്ബലത്ത് 50ലേറെ കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റി. ഫോര്‍ട്ട്‌കൊച്ചിയില്‍ 15ലേറെ മീന്‍പിടുത്ത വള്ളങ്ങള്‍ തകര്‍ന്നു. കണയന്നൂര്‍ മുളവുകാട് വില്ലേജില്‍ താന്തോന്നി തുരുത്തില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 62 കുടുംബങ്ങളെ ക്യാമ്ബിലേക്ക് മാറ്റി.

പാറശാലയ്ക്കും നെയ്യാറ്റിന്‍കരയ്ക്കും ഇടയില്‍ ട്രാക്കിലേക്ക് മണ്ണിടിഞ്ഞത് കാരണം ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം തടസപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top