×

ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കനത്ത മഴയ്ക്കു സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയും ഏഴു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അറബിക്കടലില്‍ ഗുജറാത്ത് തീരത്തിന് മുകളിലായി തീവ്ര ന്യൂനമര്‍ദം രൂപം കൊണ്ടതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചതിനു പിന്നാലെയാണ് മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും ജാ്ഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലാണ് വ്യാഴാഴ്ച ജാഗ്രതാ നിര്‍ദേശമുള്ളത്. ലക്ഷദ്വീപിലും വ്യാഴാഴ്ച കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഗുജറാത്ത് തീരത്തു രൂപം കൊണ്ട ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതു കണക്കിലെടുത്ത് മ്ത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി.

വെരാവല്‍ തീരത്തിന്റെ (ഗുജറാത്ത്) തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 150 കിലോമീറ്റര്‍ മാറിയും, കറാച്ചിയുടെ (പാകിസ്ഥാന്‍) തെക്ക് തെക്ക് കിഴക്കു 610 കിലോമീറ്റര്‍ മാറിയും, ഒമാന്റെ കിഴക്ക്, തെക്കുകിഴക്കായി 1220 കിലോമീറ്റര്‍ മാറിയുമാണ് നിലവില്‍ തീവ്രന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നത്.

ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം ഒമാന്റെ പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് തീരത്തേക്ക് അടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top