×

ഞാനും ഉപദേശകന്‍.. പിണറായി ചേട്ടന്‍ എന്നാണ് ഞാന്‍ വിളിക്കാറുള്ളത് – ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ‘അനൗദ്യോഗിക ഉപദേശക’നാണ് താനെന്ന് മുത്തൂറ്റ് ഫിനാന്‍സ് ചെയര്‍മാന്‍ ജോര്‍ജ് മുത്തൂറ്റ്. മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് സമരത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ് മുത്തൂറ്റ് മുഖ്യമന്ത്രിയുമായുള്ള ബന്ധം വിവരിച്ചത്. പിണറായിയുമായി നല്ല ബന്ധമാണുള്ളത്. ‘പിണറായി ചേട്ടന്‍’ എന്നാണ് വിളിക്കുന്നത്. സംസ്ഥാനത്തേക്കു നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ ‘അനൗദ്യോഗിക ഉപദേശക’നാണ് താന്‍. സമരം തുടങ്ങിയതിനു ശേഷം മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്നും ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

മുത്തൂറ്റ് സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ സിഐടിയു പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയാണ്. ജോലിക്കെത്തുന്നവരെ തടയരുതെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും ഇതെല്ലാം കാഴ്ചക്കാരായി നോക്കിനില്‍ക്കുകയാണ് പൊലീസ്. സംസ്ഥാന പൊലീസ് ഈ സമീപനം തുടര്‍ന്നാല്‍ സുരക്ഷയ്ക്കായി കേന്ദ്രസേന വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.

ഇരുന്നൂറിലേറെ ജിവനക്കാര്‍ക്കു സിഐടിയു ആക്രമണത്തില്‍ പരുക്കേറ്റു. അവര്‍ക്കു നീതി ഉറപ്പാക്കാന്‍ കമ്ബനി നിയമപോരാട്ടം നടത്തും. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടെ എട്ടു സമരങ്ങളാണ് കമ്ബനിയിലുണ്ടായത്. ഓരോ തവണയും ജീവനക്കാര്‍ക്കു നേരെ സിഐടിയു ആക്രമണമുണ്ടായി. അംഗീകാരമില്ലാത്ത യൂണിയനാണ് ഇപ്പോള്‍ സമരം നടത്തുന്നത്. 20 ശതമാനം ജീവനക്കാര്‍ അംഗങ്ങളായി ഉണ്ടെങ്കിലേ യൂണിയന് അംഗീകാരം ലഭിക്കൂ. യൂണിയന് അംഗീകാരമുേെണ്ടായെന്നു പരിശോധിക്കാന്‍ റഫറണ്ടം നടത്തണമെന്ന തൊഴില്‍ മന്ത്രിയുടെ നിര്‍ദേശം സ്വീകാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top