×

ക്വാര്‍ട്ടേഴ്‌സില്‍ നഗ്നനാക്കി മര്‍ദിച്ചു, ജാതി പറഞ്ഞ് അധിക്ഷേപിച്ചു; പൊലീസുകാരന്റേത് ദുരൂഹമരണമെന്ന് ബന്ധുക്കള്‍,

പാലക്കാട്: കല്ലേക്കാട് എ ആര്‍ ക്യാമ്ബിലെ പൊലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍. മാസങ്ങളോളം മേലുദ്യോഗസ്ഥര്‍ കുമാറിനെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു.ഭര്‍ത്താവിന്റെ മരണത്തില്‍ മേലുദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ഭാര്യ സജിനി അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ റേഞ്ച് ഐജി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി.

രണ്ട് ദിവസം മുന്‍പാണ് കുമാറിനെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദിവാസി ആയതിനാല്‍ കുമാറിന് ക്യാമ്ബില്‍ ജാതി വിവേചനം നേരിട്ടിരുന്നതായി സജിനി പറയുന്നു. ജാതിയുടെ പേരില്‍ നിരന്തരം അധിക്ഷേപിച്ചിരുന്നു. ബുദ്ധിയില്ല, വിവരമില്ല എന്നൊക്കെ പറഞ്ഞായിരുന്നു അധിക്ഷേപം. മേലുദ്യോഗസ്ഥര്‍ മാസങ്ങളോളം മാനസികമായി പീഡിപ്പിച്ചതായും സജിനി ആരോപിക്കുന്നു. ഡ്യൂട്ടി അധികമായി നല്‍കിയും പീഡിപ്പിച്ചു. ക്വാര്‍ട്ടേഴ്‌സില്‍ നഗ്നനാക്കി അടിക്കുകയും ഇടിക്കുകയും ചെയ്തിരുന്നതായും സജിനി ആരോപിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top