×

പിജിടിഎയ്ക്ക് ആഹ്ലാദം- ജസ്റ്റീസ് ആശയുടെ വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ചും തള്ളി

പി ജി  ടി എ ഹർജി ഫലവത്തായി . സർക്കാർ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി
 _ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും  അധ്യാപകരുടെ പൂർവ്വകാല ബ്രോക്കൺ സർവീസ് പെന്ഷന് കണക്കാക്കേണ്ടതില്ല എന്ന സർക്കാർ ഉത്തരവ് ഭരണഘടന  വിരുദ്ധമാണെന്നും  നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും എതിരാണെന്നും കാണിച്ച് പ്രൈവറ്റ് സ്കൂൾ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് സിബി ആൻറണി യും ,സാബു  മാത്യു ‘മുതൽപേർ നൽകിയ ഹർജി 2017 ആഗസ്റ്റ് 14 ന് ജസ്റ്റിസ് പി .വി. ആശ അനുവദിച്ചിരുന്നു. ഈ  സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ 2019 ആഗസ്റ്റ് നാലിന് അന്തിമ വാദം കേട്ടതിനുശേഷം ബഹു ജസ്റ്റിസ്. ജെ .വിനോദ് ചന്ദ്രൻ ,വി .ജെ .അരുൺ .എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളി (W.A.1235/2018)
Aided സ്കൂൾ അധ്യാപകർക്ക് ലഭിച്ചുകൊണ്ടിരുന്ന ബ്രോക്കൺ സർവീസ് പെൻഷൻ ആനുകൂല്യം സർക്കാർ ഉത്തരവ് വഴി നിരോധിച്ചതു റദാക്കിയ സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ബഹു ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളി കൊണ്ടുള്ള പൊതുവിധിന്യായമായാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കേവലം ഒരു സർക്കാർ ഉത്തരവിലൂടെയോ സ്പഷ്ടീകരണത്തിലൂടെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങൾ നിഷേധിക്കുന്നത് ഭരണഘടനയുടെ 14 ,16 ആർട്ടിക്കിളുകളുടെ നിഷേധം ആണെന്നും ,അത് ജീവനക്കാരുടെ മൗലിക അവകാശങ്ങളുടെയും നിയമ സമത്വത്തിൻറെയും നഗ്നമായ ലംഘനമാണെന്നും, സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമാണെന്നും ,കണ്ടെത്തിയിരുന്നു സിംഗിൾ ബെഞ്ച് പ്രസ്തുത സർക്കാർ ഉത്തരവുകൾ റദ്ദാക്കിയത് എന്ന കാര്യം  പി ജി ടി എ കോടതിയിൽ വാദിച്ചു . ഇതുകൂടി പരിഗണിച്ചാണ് സർക്കാർ അപ്പീൽ ബഹു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത് .
ഈ വിധിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കൊണ്ട് സ്കൂൾ സ്കൂൾ അധ്യാപകരോടുള്ള സർക്കാരിൻറെ വിവേചനം അവസാനിപ്പിക്കണമെന്നും  അധ്യാപകരുടെ പൂർവ്വകാല ബ്രോക്കൺ സർവീസ് പ രിഗണിച്ചുകൊണ്ട് അവർക്ക് ന്യായമായി അർഹതപ്പെട്ട  പെൻഷൻ ആനുകൂല്യം എത്രയും വേഗം നൽകണമെന്നും  സംസ്ഥാന പ്രസിഡണ്ട് സിബി ആൻറണിയുടെ അധ്യക്ഷതയിൽ ചേർന്ന പി ജി ടി എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് യോഗം യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി സുധീർ ചന്ദ്രൻ ,ട്രഷർ ഷബീർ കെ ,സൽമാൻ സി കുര്യൻ ,കെ ജി തോമസ് ,ചാൾസ് തച്ചങ്കരി, ജോബിൻ തോമസ്, ജോൺ തൊടുക ,അജി വി .ജെ  .എന്നിവർ പ്രസംഗിച്ചു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top